'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

മുംബൈ: ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന 'പത്താന്‍റെ' മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഷാറൂഖ് ഖാനാണ് മോഷന്‍ പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. തന്‍റെ അഭിനയ ജീവിതത്തിന്‍റെ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണെന്നും കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പോസ്റ്റര്‍ പങ്കുവെച്ച് നടന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഷാരൂഖ് ഖാൻ ഒരു തോക്കും കൈയിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. 30 വര്‍ഷത്തെ പിന്തുണക്ക് വളരെ നന്ദി. നിങ്ങളുടെ ഈ പിന്തുണ പത്താനിലൂടെ തുടരുകയാണെന്നാണ് ഷാറൂഖ് ട്വീറ്റ് ചെയ്തത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് നായകനായി എത്തുന്ന ചിത്രമാണ് പത്താന്‍. അടുത്ത വർഷം ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം ജവാന്‍റെ ടീസറും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ നയൻതാരയാണ്  നായികയായി എത്തുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

Contact the author

Entertainment Desk

Recent Posts

Movies

ഇല്ലിമലയ്ക്കപ്പുറം ഭൂപടങ്ങള്‍ക്കറിയാത്ത ഒരു ലോകം; ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ടീസര്‍ പുറത്ത്

More
More
Movies

സെന്‍സറിങ് പൂര്‍ത്തിയായി; പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30- ന് തിയേറ്ററിലെത്തും

More
More
Movies

നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍; ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

More
More
Movies

മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 4 days ago
Movies

രാഷ്ട്രീയം പറഞ്ഞാല്‍ അവസരം നഷ്ടപ്പെടുമെന്ന ഭയമില്ല- നിഖില വിമല്‍

More
More
Movies

നെറ്റ്ഫ്ലിക്സില്‍ വരുന്നത് നയന്‍താരയുടെ ജീവിതമാണ്, കല്യാണ വീഡിയോ മാത്രമല്ല - ഗൗതം മേനോന്‍

More
More