ഷാറൂഖ് ഖാന്‍റെ പ്രതി നായകനാവാന്‍ വിജയ്‌ സേതുപതി

മുംബൈ: ഷാറൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനിമയില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിജയ്‌ സേതുപതിയാണെന്ന് റിപ്പോര്‍ട്ട്‌. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുമ്പോള്‍ തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ സിനിമയുടെ സ്വീകാര്യത കൂട്ടാന്‍ ഇടയാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ബാഹുബലി ഫെയിം റാണ ദഗ്ഗുബതിക്ക് പകരമാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. റാണയെ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഡേറ്റിന്റെ പ്രശ്നം മൂലം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖാന്റെ മടങ്ങി വരവിനോടൊപ്പം സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങറ്റം കൂടിയാണ് ജവാന്‍ എന്നതും ചിത്രത്തിന് സ്വീകാര്യതയേറുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജവാന്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സിനിമയാണ്. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛന്‍റെയും ഗ്യാങ്സ്റ്ററായ മകന്‍റെയും കഥയാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം, അടുത്തിടെ പുറത്തുവിട്ട ജവാന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ജവാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. ഷാറൂഖാന്‍റെ തികച്ചും വ്യത്യസ്തമായ ലുക്കാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുകയെന്ന് സംവിധായകന്‍ ആറ്റ്ലി നേരത്തെ പറഞ്ഞിരുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം. 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 2 weeks ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 weeks ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More