കൊച്ചി: ലൈംഗീക പീഡന കേസില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. 'ആവറേജ് അമ്പിളി'യെന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ ആദിത്യന് ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യന് ചന്ദ്രശേഖരന്റെ സിനിമാ അരങ്ങേറ്റമാണ് ഈ ചിത്രം. വിജയ് ബാബു ഇതുവരെ നിര്‍മ്മിച്ച 18 ചിത്രങ്ങളില്‍ 14 ചിത്രങ്ങളുടെയും സംവിധായകന് പുതുമുഖങ്ങളാണ്. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രത്തിന് പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സുരാജിന് പുറമേ ബേസിൽ ജോസഫും, സൈജു കുറപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മുഴുനീള കോമഡി ചിത്രമായാണ് പ്രേക്ഷകര്‍ക്ക് മുന്പില് എത്തുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പുനല്‍കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്പോട്ട് പോകുന്നത്. നാട്ടിലെ ചില വ്യക്തികളുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആദിത്യന് ചന്ദ്രശേഖരനും അര്ജുന് നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.