'ലെജന്‍ഡി'ല്‍ നായികയാകാന്‍ നയന്‍താരക്ക് കോടികള്‍ ഓഫര്‍ ചെയ്തെന്ന് റിപ്പോര്‍ട്ട്‌

ചെന്നൈ: ശരവണ സ്റ്റോഴ്സുടമ ശരവണൻ അരുളിന്‍റെ ആദ്യ ചിത്രം ദി ലെജൻഡിൽ നായികയാകാൻ നയന്‍താരക്ക് കോടികള്‍ പ്രതിഫലം ഓഫര്‍ ചെയ്തെന്ന് റിപ്പോര്‍ട്ട്‌. എന്നാല്‍ ചിത്രത്തില്‍ നിന്നും നയന്‍താര പിന്മാറുകയായിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. നയന്‍താരക്ക് പകരം ബോളിവുഡ് താരം ഉർവശി റൗട്ടേലയാണ് ദി ലെജൻഡിൽ നായികയായി എത്തിയിരിക്കുന്നത്. 20 കോടി രൂപയാണ് ഉർവശിക്ക് പ്രതിഫലമായി നൽകിയതെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, ഉര്‍വശിക്ക് 20 കോടി രൂപ ലഭിച്ചെന്ന വാര്‍ത്ത നടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തം നിഷേധിച്ചു. ഹിന്ദി നടിയായ ഉർവശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജൻഡ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകത്താകെ 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്നു ദിവസത്തിനുള്ളിൽ 11 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ ശരവണ സ്റ്റോഴ്‌സ് പ്രൊഡക്ഷന്റെ ബാനറിൽ ശരവണൻ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. 40-50 കോടി രൂപയാണ് ചിത്രത്തിന്‍റെ ബഡ്ജറ്റ്. ജെഡി-ജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തിൽ ശാസ്ത്രജ്ഞനായാണ്‌ അരുള്‍ എത്തുന്നത്. അന്തരിച്ച നടന്‍ വിവേക്, സുമൻ, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസർ, റോബോ ശങ്കർ, യോഗി ബാബു, പ്രഭു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Movies

ബര്‍ഗര്‍ കഴിച്ചതിനുവരെ വിമര്‍ശനം, അന്തരിച്ച ഭര്‍ത്താവിനോടുളള ഇഷ്ടം ആര്‍ക്കുമുന്നിലും തെളിയിക്കാനില്ല- നടി മേഘ്‌നാ രാജ്

More
More
Movies

'പത്താനും, ടൈഗര്‍-3' യ്ക്കുമെതിരെ ബഹിഷ്കരണാഹ്വാനം

More
More
Entertainment 1 day ago
Movies

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്

More
More
Movies

അനശ്വര രാജന്‍റെ 'മൈക്ക്' ആഗസ്റ്റ്‌ 19 ന് തിയേറ്ററുകളിലേക്ക്

More
More
Web Desk 2 days ago
Movies

'ഇന്ദിരാ ​ഗാന്ധി' ലുക്കിൽ മഞ്ജു വാര്യര്‍; ശ്രദ്ധ നേടി വെള്ളരി പട്ടണം പോസ്റ്റര്‍

More
More
Web Desk 3 days ago
Movies

ആരാധകരെ ആഘോഷിക്കുവിന്‍; ബ്ലോക്ക് ബസ്റ്റർ ചാർട്ടിൽ 'തല്ലുമാല'

More
More