തല്ലുമാലയൊരു നാഴികക്കല്ല്; ഇനിയുള്ളകാലം ടോവിനോ വിസ്മയങ്ങളുടെ പൂരം തീർക്കും - മധുപാൽ

ഖാലിദ് റഹ്മാൻ ചിത്രം 'തല്ലുമാല'യെ പ്രശംസിച്ച് സംവിധായകനും നടനുമായ മധുപാൽ. പുതിയ കാലത്തിൻറെ അഭിരുചിയറിഞ്ഞു ചെയ്ത മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ സിനിമയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആധുനിക നോവൽ പോലെ നരേഷനിൽ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാൻ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷമാണ്. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം എന്നാണ് മധുപാൽ പറയുന്നത്.

മധുപാലിന്‍റെ കുറിപ്പ്:

തല്ലുമാല  മലയാളത്തിൽ കണ്ടുവന്നിട്ടില്ലാത്ത വളരെ ഡിഫറെൻറ് ആയ ഒരു ചിത്രമാണ്. ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച്  ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്. നോൺ ലിനിയർ സിനിമ സ്വഭാവത്തിന്റെ ആരംഭത്തിൽ തലപ്പാവ്  ചെയ്തപ്പോൾ കണ്ട പ്രേക്ഷകർ അല്ല ഇപ്പോഴുള്ളത് എന്നനുഭവിപ്പിച്ച ചിത്രമാണിത്.  ഇത്തരം ഒരു സിനിമ ചെയ്യണമെങ്കിൽ വളരെ കൃത്യമായ ഒരു തിരക്കഥ ആവശ്യമാണ്  അതിന്റെ brilliance ഈ ചിത്രത്തിൽ കാണാം. ഖാലിദ് റഹ്മാനും,മുഹ്സിൻ പരാരിയും, അഷ്‌റഫ്‌ ഹംസയും കൂട്ടുകാരും  തെളിച്ച വഴിയിലൂടെ പ്രേക്ഷകരും കൂടുന്നു. Tovino Thomas ലുക്മാൻ, ഷൈൻ ടോം ചാക്കോ, കല്യാണി Binu Pappu  കൂടെ സിനിമയെ engaged ആക്കുന്ന അഭിനേതാക്കൾ.  

സ്ട്രിപ്പ് ഓഫ് കോമഡി പോലെ സ്ട്രിപ്പ് ഓഫ് ആക്ഷൻ genre സിനിമ ആണിത്. പുതിയ കാലത്തിൻറെ അഭിരുചിയറിഞ്ഞു ചെയ്ത ഒരു സിനിമ. കാഴ്ചയുടെ നിറപകിട്ട് അറിയണമെങ്കിൽ തിയേറ്ററിൽ തന്നെ പോകണം.  ഒരു ആധുനിക നോവൽ പോലെ നരേഷനിൽ പോലും വ്യത്യസ്തമായ സ്വഭാവം ഉണ്ടാക്കുവാൻ ശ്രമിച്ചിട്ടുണ്ട്. പാട്ടും കൂത്തുമായ് ഒരാഘോഷം.

ശബ്ദം കൊണ്ടും ശരീരഭാഷ കൊണ്ടും ഒരുപാട് അത്ഭുതങ്ങൾ കാണിച്ച ടോവിനോയുടെ അഭിനയ ജീവിതത്തിൽ തല്ലുമാലയിലെ കഥാപാത്രം ഒരു നാഴികക്കല്ല് തന്നെയാണ്. ഇനിയുള്ള കാലത്തേക്ക്‌ ഈ നടൻ  വിസ്മയങ്ങളുടെ പൂരം തീർക്കും.

ലുക്മാൻ മുമ്പ് കണ്ട സിനിമകളിലൊക്കെയുള്ള സ്വഭാവത്തിൽ നിന്നും ഏറെ മാറിയഭിനയിച്ചിരിക്കുന്നു. ചില അത്ഭുതങ്ങൾ ബാക്കി വയ്ക്കുന്നതുപോലെയാണിത്. അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങളിൽ നിന്നും മാറിയ ഒരു ഖാലിദ് റഹ്മാൻ ഈ ചിത്രത്തിൽ ഉണ്ട്....

ആഷിക് ഉസ്മാൻ, കൂടെ ചേർന്നതിന്... മുഹ്സിൻ പരാരി, അഷ്‌റഫ്‌ ഹംസ, പ്രാദേശിക ഭാഷയുടെ വാ മൊഴി വഴക്കത്തിന്റെ സൗന്ദര്യം നൽകിയതിന്... അഭിനന്ദനങ്ങൾ...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More
Movies

കാതലില്‍ മമ്മൂട്ടി അല്ലായിരുന്നെങ്കില്‍ കല്ലെറിയപ്പെടുമായിരുന്നു - ആര്‍ എസ് പണിക്കര്‍

More
More
Web Desk 3 months ago
Movies

'മമ്മൂട്ടി സാര്‍ പ്രചോദനം, എന്റെ 'ഓമന' ഏവരുടെയും ഹൃദയം കീഴടക്കി'- കാതലിനെക്കുറിച്ച് നടന്‍ സൂര്യ

More
More