മറ്റു വഴികളില്ലെങ്കില്‍ സ്വന്തമായി ഫോണ്‍ നിര്‍മ്മിക്കും - ഇലോണ്‍ മസ്ക്

വാഷിംഗ്‌ടണ്‍: മറ്റു വഴികളില്ലെങ്കില്‍ സ്വന്തമായി ഫോണ്‍ നിര്‍മ്മിക്കുമെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്. ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ട്വിറ്റർ ബൂട്ട് ചെയ്യുകയാണെങ്കിൽ, ഇലോൺ മസ്‌ക് സ്വന്തമായി സ്മാർട്ട്‌ഫോൺ നിർമ്മിക്കണം. മസ്ക്  റോക്കറ്റുകൾ നിർമ്മിക്കുന്നു, അപ്പോൾ ഒരു ചെറിയ സ്മാർട്ട്ഫോൺ എളുപ്പമായിരിക്കില്ലെയെന്ന് മുൻ ന്യൂസ് ഹോസ്റ്റായ ലിസ് വീലർ ട്വിറ്ററില്‍ കുറിച്ചു. ഇതിനുമറുപടിയായാണ്‌ മറ്റു വഴികളില്ലെങ്കില്‍ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഇലോണ്‍ മസ്ക് പറഞ്ഞത്. ഇലോണ്‍ മസ്ക് പുതിയൊരു മേഖലയിലേക്ക് ചുവടുവെക്കുന്നതിന്‍റെ തെളിവായിരിക്കാം പുതിയ ട്വീറ്റ് എന്നാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജൻസി സ്വന്തം പേരിൽ ആരംഭിച്ചതിന്റെ ബഹുമതി ഇലോണ്‍ മസ്കിനൊപ്പമുണ്ട്. കൂടാതെ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഇലക്‌ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ഉടമസ്ഥനാണ് മസ്ക്. മറ്റു സാങ്കേതിക വിദ്യകളിലും ക്രിപ്റ്റോകളിലും മസ്കിന് നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ട്‌. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ പകുതിയിലധികം ജീവനക്കാരെ പിരിച്ച ഇലോണ്‍ മസ്കിന്‍റെ നടപടിക്കെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നു വന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് കഴിഞ്ഞ ദിവസം പറഞ്ഞു. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളിൽ പലരും ട്വിറ്ററിൽ നിന്ന് പിന്മാറിയെന്നും കഴിവുള്ള നിരവധി ജീവനക്കാര്‍ കമ്പനിയില്‍ നിന്നും രാജിവെക്കുകയും ചെയ്തുവെന്നും യോയൽ റോത്ത് കൂട്ടിച്ചേര്‍ത്തു.

Contact the author

International Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More