കൂമന്‍, മോണ്‍സ്റ്റര്‍; അറിയാം ഈ ആഴ്ച്ചയിലെ ഒ ടി ടി റിലീസുകള്‍

കൊച്ചി: മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'മോണ്‍സ്റ്ററും' അസിഫ് അലിയുടെ 'കൂമനു'മാണ്  ഈ ആഴ്ച്ച ഒ ടി ടിയില്‍ റിലീസ് ചെയ്യുന്ന മലയാളം ചിത്രങ്ങള്‍. കൂമന്‍ ആമസോണ്‍ പ്രൈമിലൂടെയും മോണ്‍സ്റ്റര്‍ ഹോട്ട് സ്റ്റാറിലൂടെയുമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. അതേസമയം, തമിഴ് സിനിമയായ ലൗവ് ടുഡേ, കാര്‍ത്തിക് ആര്യന്‍റെ ഫ്രെഡി, അശോക് സെൽവന്റെ നിതം ഒരു വാനം, ഭരത് നായകനാകുന്ന മിറൽ എന്നിവയും ഈ ആഴ്ച ഒ ടി ടി റിലീസിനെത്തും.

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. ഒക്ടോബര്‍ 21- നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവര്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ ലാല്‍ ചിത്രത്തിലെത്തിയത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദൃശ്യം 2, 12th മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമന്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു നാട്ടിൻപുറത്ത് നടക്കുന്ന മോഷണപരമ്പരയും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

മഹാവീര്യര്‍ ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

More
More
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

More
More