മെസ്സി ഇന്ന് റെക്കോര്‍ഡുകള്‍ തകര്‍ക്കും- ക്രിസ്റ്റിന കുരിശിങ്കല്‍

അര്‍ജന്റീനിയന്‍ ആരാധകര്‍ മിശിഹാ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ലയണല്‍ മെസ്സി, ഖത്തര്‍ ലോകകപ്പിലെ സെമിയില്‍ കളിക്കുന്നത് കാത്തിരിക്കുകയാണ് ലോകത്തെ മുഴവന്‍ ഫുട്ബോള്‍ ആരാധകരും. മൂന്നു പേരിലാണ് ഈ ലോകക്കപ്പ് ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. അതില്‍ കാണികളെ കണ്ണീരണിയിച്ച്, സ്വയം കണ്ണീരണിഞ്ഞ് നെയ്മര്‍ ജൂനിയറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും വിടപറഞ്ഞുകഴിഞ്ഞു.  നിരാശയുടെ പടുകുഴിയില്‍ വീണുകിടക്കുന്ന കാല്‍പന്തുസ്നേഹികള്‍ കാത്തിരിക്കുന്നത് ഇനി മെസ്സിയുടെ മാസ്മരിക നീക്കങ്ങളാണ്. തന്റെ മായാജാലത്താല്‍ മിശിഹ ഖത്തര്‍ ലോകകപ്പ്‌ ഉയര്‍ത്തുമെന്നാണ് അവരുടെ പ്രതീക്ഷ. സെമിയില്‍ ക്രോയേഷ്യക്കെതിരെ അര്‍ജന്റീന ഇറങ്ങുമ്പോള്‍ മെസിയെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടങ്ങളാണ്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന മുന്‍ ജര്‍മ്മന്‍ കാപ്റ്റന്‍ ലോതര്‍ മത്തേയൂസിന്റെ റെക്കോഡിനൊപ്പം മെസിയെത്തും. ഇരുവര്‍ക്കും 25 മത്സരങ്ങളാകും. ഈ കളിയില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മെസി മാറും. നിലവില്‍ 10 ഗോളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോഡിനൊപ്പമാണ് മെസി. ഫുട്ബാള്‍ ഇതിഹാസം മറഡോണയുടെ ഗോള്‍നേട്ടത്തെ മെസ്സി നേരത്തെ  മറികടന്നിരുന്നു. ലോകകപ്പില്‍ 8 ഗോളുകളാണ് മറഡോണ അര്‍ജന്റീനക്കായി നേടിയത്. ഒമ്പത് ഗോള്‍ എന്ന നേട്ടത്തോടെയാണ് മെസ്സി മറഡോണയ്ക്ക് മുകളിലെത്തിയത്. അര്‍ജന്റീന  ഓസ്ട്രേലിയ മത്സരത്തിലാണ് മെസ്സി തന്‍റെ ഒന്‍പതാമത്തെ ഗോള്‍ നേടിയത്. കരിയറിലെ 1000-ാമത്തെ അന്താരാഷ്‌ട്ര മത്സരത്തിലാണ് മെസ്സിയുടെ ഈ നേട്ടം. ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം എന്ന മറഡോണയുടെ റെക്കോഡും മെസ്സി മറികടന്നിന്നു.  ഡീഗോ മറഡോണയുടെ 21 മത്സരങ്ങളുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. ഈ സെമിയില്‍ കൈവിട്ടാല്‍ തന്‍റെ അവസാന ലോകകപ്പ് മത്സരത്തില്‍ കപ്പ്‌ ഉയര്‍ത്തുക എന്ന സ്വപ്നം ബാക്കിയാക്കിയാകും ഈ ഇതിഹാസ താരം വിടപറയുക. അങ്ങനെ സംഭവിക്കരുതേ എന്നാണ് ഇന്ന് ലോകത്തിന്‍റെ പ്രാര്‍ത്ഥന. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Christina Kurisingal

Recent Posts

Web Desk 2 days ago
Football

മെസ്സി പി എസ് ജി വിടുന്നു; വീഡിയോ പങ്കുവെച്ച് ക്ലബ്ബ്

More
More
Sports Desk 2 days ago
Football

'ഞാന്‍ ഇവിടെ സന്തോഷവാനാണ്'; അല്‍ നസ്ര്‍ വിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് റൊണാള്‍ഡോ

More
More
Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 4 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More