മുംബൈ: ഷാറൂഖ് ഖാന് നായകനായി എത്തുന്ന പത്താന് സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം സിനിമയിലെ ഗാനം പുറത്തിറങ്ങിയിരുന്നു. ഇതില്‍ ദീപിക പദുക്കോണ്‍ ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ അനുകൂലികളാണ് സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധക്കാർ ഷാറൂഖ് ഖാന്റെ കോലം കത്തിക്കുകയും ചെയ്തു. വീര്‍ ശിവജി എന്ന സംഘടനയാണ് ഷാറൂഖ് ഖാന്റെ കോലം കത്തിച്ചതെന്നാണ് ദേശീയമാധ്യമമായ ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
അടുത്ത വര്‍ഷം ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാലുവര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന് മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്. അതുകൊണ്ടുതന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സസ്പെന്‍സും ആക്ഷനും നിറഞ്ഞുനില്ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡിലെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തില്‍ പത്താന്റെ ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ നടത്തുന്ന ബഹികരണ ക്യാപെയ്ന് ചിത്രത്തെ മോശമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൃതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് സംവിധാനംചെയ്യുന്ന ചിത്രം കൂടിയാണിത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല് വർഷങ്ങൾക്കു ശേഷം തിയറ്ററുകളിലെത്തുന്ന ഷാറൂഖ് ചിത്രമെന്ന നിലയിൽ ആരാധകരും ആവേശത്തിലാണ്. 2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്റെതായി ഒടുവിലിറങ്ങിയ സിനിമ.