പിതാവ് കൊല്ലപ്പെടാന്‍ കാരണം ഫേസ്ബുക്ക്; കോടതിയെ സമീപിച്ച് മകന്‍

പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫേസ്ബുക്കിനെതിരെ പരാതിയുമായി മകന്‍ എത്യോപ്യന്‍ കോടതിയെ സമീപിച്ചു. വംശീയ കലാപത്തെ തുടര്‍ന്ന് വെടിയേറ്റ് കൊല്ലപ്പെട്ട പ്രൊഫസര്‍ മീര്‍ഗ് അമാരേയുടെ മകന്‍ അബ്രഹാം മീര്‍ഗാണ് കോടതിയെ സമീപിച്ചത്. തന്‍റെ പിതാവിന്‍റെ കൊലപാതകത്തിന് കാരണം ഫേസ്ബുക്കാണെന്നും എത്യോപ്യയിലെ ആഭ്യന്തര കലാപ സമയത്ത് ഫേസ്ബുക്കിലെ അല്‍ഗോരിതം വിദ്വേഷവും അക്രമവും പടരാനാണ് സഹായിച്ചതെന്നുമാണ് അബ്രഹാം നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഫേസ്ബുക്കിലെ അല്‍ഗോരിതം മാറ്റണമെന്നും അക്രമത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫേസ്ബുക്ക് വഴിയുണ്ടാകുന്ന വിദ്വേഷ പ്രചാരണങ്ങള്‍ നിയന്ത്രിക്കുന്നതിനുവേണ്ടി വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ 'മെറ്റ' അടുത്തിടെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അബ്രഹാം മീര്‍ഗ് കോടതിയെ സമീപിച്ചത്. എത്യോപയില്‍ സര്‍ക്കാരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേരാണ് മരണപ്പെട്ടത്. കൂടാതെ പ്രക്ഷോഭത്തിന് ശേഷം 40,0000 - ലധികം ആളുകള്‍ പട്ടിണിക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്നും പരാതിയില്‍ പറയുന്നു. 2021 നവംബര്‍ 3 ന് സര്‍വ്വകലാശാലയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴായിരുന്നു പ്രൊഫസര്‍ മീര്‍ഗ്  അമാരേ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More