കോവിഡ് മാനദണ്ഡം പാലിക്കുക, ഇല്ലെങ്കില്‍ യാത്ര നിര്‍ത്തുക; രാഹുല്‍ ഗാന്ധിക്ക് കേന്ദ്രത്തിന്‍റെ കത്ത്

ഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മാനദണ്ഡം പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ജാഥ നയിക്കുന്ന രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനുമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രയില്‍ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കണമെന്നും പ്രതിരോധ കുത്തിവെപ്പ് എടുത്തവരെ മാത്രമേ ഭരത് ജോഡോ യാത്രയില്‍ പങ്കെടുപ്പിക്കാവുള്ളുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻഡൂഖ് മാണ്ഡവ്യ കത്തയച്ച കത്തില്‍ പറയുന്നു. ഭാരത് ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോഡി കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോയെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍റില്‍ ചോദിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിക്ക്  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇഷ്ടമാകുന്നില്ലെന്ന് കത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് അധിർരഞ്ജന്‍ ചൗധരി പറഞ്ഞു. പെട്ടെന്ന് എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയെതെന്നും രാജ്യത്ത് മറ്റ് പരിപാടികൾക്കൊന്നും കോവിഡ് മാനദണ്ഡം ബാധകമല്ലേ എന്നും കാര്‍ത്തി ചിദംബരം ചോദിച്ചു. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 22 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 4 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More