സ്റ്റാറ്റസ് ഇടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും ; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

ജനപ്രിയ ആപ്ലിക്കേഷനായ വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. നമ്മുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ വാട്സ് ആപ്പ് സ്റ്റാറ്റസായി അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇനി മുതല്‍ എല്ലാ കാര്യങ്ങളും ഇത്തരം രീതിയില്‍ സ്റ്റാറ്റസായി പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാട്സ് ആപ്പ് സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അധികം വൈകാതെ എല്ലാവര്ക്കും ഈ ഫീച്ചര്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഇനി മുതല്‍ ഉപയോക്താവിന്‍റെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെങ്കിലും അശ്ലീല വിഡിയോ, വാട്സ് ആപ്പ് പോളിസി പാലിക്കാത്ത കണ്ടന്‍റുകള്‍, മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍, രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള മെസ്സേജുകള്‍ തുടങ്ങിയ സന്ദേശങ്ങള്‍ സ്റ്റാറ്റസായി പോസ്റ്റ്‌ ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ സാധിക്കുമെന്നാണ് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ജനപ്രീതിയില്‍ ഒന്നാമത് നില്‍ക്കുന്ന വാട്സ് ആപ്പിനെ യൂസേര്‍സ് ഫ്രണ്ട്ലിയാക്കാന്‍ മെറ്റ അടുത്തിടെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു.  മെസ്സേജ് കണ്ടയുടനെ അപ്രത്യക്ഷമാകുന്ന തരത്തില്‍ പുതിയ അപ്ഡേഷന്‍ അടുത്തിടെ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. രഹസ്യ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടും എടുക്കാനും സാധിക്കില്ല. ഫോട്ടോയും വീഡിയോയും അയക്കുമ്പോള്‍ സ്വകാര്യതക്കായി വ്യൂ ഇന്‍ വണ്‍ എന്ന ഫീച്ചര്‍ വാട്സ് ആപ്പ് ഒരുക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ വ്യൂ ഇന്‍ വണ്‍ ഓപ്ഷന്‍ മെസ്സെജിനും മെറ്റ ഒരുക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതോടൊപ്പം ചില സന്ദേശങ്ങള്‍ വേഗത്തില്‍ ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ 'ഡിലീറ്റ് ഫോർ എവരിവണ്ണിന്' പകരം 'ഡിലീറ്റ് ഫോര്‍ മി' ആയി പോകാറുണ്ട്. മറ്റുള്ളവര്‍ ഇതുകാണുമെന്നു മാത്രമല്ല, നമുക്ക് ഈ സന്ദേശം പിന്നെ കാണാനും സാധിക്കുകയുമില്ല. ഈ പ്രശ്നത്തിന് പുതിയൊരു പരിഹാരവും വാട്സ് ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിനെ  'ആക്സിഡന്‍റല്‍ ഡിലീറ്റ്' എന്നാണ് അറിയപ്പെടുക. അറിയാതെ ഡിലീറ്റ് ഫോര്‍ മീ കൊടുക്കുന്ന സന്ദേശങ്ങള്‍ ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് പഴതുപോലെയാക്കാന്‍ സാധിക്കും. തുടര്‍ന്ന് ഡിലീറ്റ് ഫോര്‍ എവരിവണ്‍ നല്‍കി സന്ദേശം ഡിലീറ്റ് ചെയ്യാനും സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More