ദളപതി 67: വിജയും ഗൗതം മേനോനും ഒന്നിക്കുന്നു

ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ദളപതി 67' എന്ന സിനിമയില്‍ വിജയും ഗൗതം മേനോനും ഒന്നിക്കുന്നു. ഇക്കാര്യം ഗൗതം മേനോന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഗലാട്ടയുടെ പ്രോഗ്രാമില്‍ വച്ചാണ് ഗൌതം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ദളപതി 67ൻ്റെ ഭാഗമാണ് താനെന്നും ലോകേഷ് അനുമതി നല്‍കിയതിനാലാണ് ഇക്കാര്യം പറയുന്നതെന്നും ഗൗതം മേനോന്‍ പറഞ്ഞു. അതേസമയം, ലോകേഷ് കനകരാജിന്റെ ഹിറ്റ് ചിത്രങ്ങളായ കൈതിയുടെയും വിക്രമിന്റെയും തുടര്‍ച്ചയാണ് പുതിയ ചിത്രമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടെങ്കിലും ലോകേഷ് ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ലോകേഷ് കനകരാജും - വിജയിയും ഒന്നിക്കുന്ന 'ദളപതി 67' ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളെല്ലാം വലിയ ആകാംഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. 'ദളപതി 67' നൂറു ശതമാനം തന്‍റെ സിനിമയായിരിക്കുമെന്ന് ലോകേഷ് കനകരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങള്‍ ആദ്യമായി ഒന്നിച്ച ചിത്രം മാസ്റ്റര്‍ ആയിരുന്നു. ആ സിനിമയുടെ 50% വിജയുടെയും 50% തന്‍റെയുമായിരുന്നുവെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രം ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന. വൈകാതെ തന്നെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ലോകേഷ് തന്നെയാണ് സിനിമയുടെ തിരകഥയും എഴുതുന്നത്. അടുത്തിടെ കമലഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം ഇന്ത്യന്‍ സിനിമകളിലെ തന്നെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. 

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More