ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി ശോഭന

നടീ നടന്മാരുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന കലാപരിപാടികള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം ധാരാളമായി കണ്ടുവരുന്നതാണ്. ഇപ്പോഴിതാ, തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് നടി ശോഭന. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു. 

തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയായ ശോഭന ഇന്ന് നൃത്ത വേദികളിലെ ശ്രദ്ധേയ സാന്നിദ്ധ്യമാണ്. നൃത്തത്തിനുവേണ്ടി സിനിമയെവരെ മാറ്റി നിര്‍ത്താന്‍ അവര്‍ക്ക് ഒരു മടിയും ഇല്ലായിരുന്നു. നൃത്തംതന്നെയാണ് തന്റെ ജീവതമെന്ന് പ്രവൃത്തിയിലൂടെ അവര്‍ ഇപ്പോഴും കാണിച്ചുകൊണ്ടേയിരിക്കുന്നു. അതിനി ലോക്ക് ഡൗണ്‍ ആണെങ്കില്‍ പോലും. പൂവിറുക്കുന്നതും, തുണികള്‍ മടക്കിവയ്ക്കുന്നതുമെല്ലാം അതേ താളത്തിലും ഭാവത്തിലുമാണ്. നൃത്ത പരിശീലനത്തിനൊപ്പം കൃഷ്‍ണ എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുന്ന ശോഭന, അവരുടെ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് 'ലോക്ക് ഡൗണ്‍ ഡയറി' എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ ഇരുകയ്യും നീട്ടി സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

Contact the author

News Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More