സംസ്ഥാനത്ത് 11 പേര്‍ക്കു കൂടി കൊവിഡ്; ഒരാൾക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് സ്വദേശിയായ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി. 127 പേര്‍ ചികിൽസയിലുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 29,150 പേരാണ്. ഇതില്‍ 28,804 പേര്‍ വീടുകളിലാണുള്ളത്. ആശുപത്രികളില്‍ 346 പേരും നിരീക്ഷണത്തിലുണ്ട്. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 11 പേരിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. അഞ്ച് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാൾ കോഴിക്കോട് സ്വദേശിനിയായ ആരോഗ്യപ്രവർത്തകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാരാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ഇവർ കേരളത്തിന് പുറത്തു നിന്ന് ട്രെയിനില്‍ വന്നവരാണ്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 19,998 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More