ആരാധകരുടെ മരണം; തുണിവിന്‍റെ വിജയം ആഘോഷിക്കാതെ അജിത്ത്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തും മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാരിയറും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തുണിവ് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ അജിത്തിന്‍റെയും മഞ്ജു വാരിയറിന്‍റെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. എന്നാല്‍ തുണിവ് സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ അജിത്ത് തയ്യാറാകുന്നില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. തുണിവിന്റെ റിലീസ് ദിവസം നടന്ന ആഘോഷത്തിനിടെ ഒരു ആരാധകൻ ലോറിയില്‍ നിന്ന് വീണു മരിച്ചിരുന്നു. മദ്യപിച്ചതിന്റെ പേരില്‍, തുണിവ്‍ കാണാൻ തിയറ്ററില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ മനംനൊന്ത് മറ്റൊരു ആരാധകൻ ആത്മഹത്യയും ചെയ്‍തിരുന്നു. ഇക്കാരണങ്ങളാല്‍ അജിത്ത് 'തുണിവി'ന്റെ വിജയമാഘോഷിക്കാൻ തയ്യാറാല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിജയ് നായകനായ വാരിസും അജിത്തിന്റെ തുണിവും ഒരേ ദിവസമാണ് റിലീസ് ചെയ്തത്. വാരിസും തുനിവും മികച്ച പ്രതികരണങ്ങളാണ് തിയറ്ററുകളില്‍ നേടിയത്. വാരിസിന്റെ വിജയം വിജയ് ആഘോഷിക്കുന്നതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു. വാരിസില്‍ വിജയ് രാജേന്ദ്രന്‍ എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാവുകയാണ് വിജയ് രാജേന്ദ്രൻ. ശരത് കുമാറാണ് വിജയ്‍യുടെ അച്ഛനായി എത്തുന്നത്. വംശി പൈഡിപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്തത്. രശ്മിക മന്ദാനയാണ് നായിക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുണിവ്. കണ്മണി എന്നകഥാപാത്രത്തെയാണ് മഞ്ജു ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. താരത്തിന്‍റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ആദ്യ ചിത്രം ധനുഷ് നായകനായി എത്തിയ അസുരനായിരുന്നു.  ബോണി കപൂറാണ് സിനിമ നിര്‍മ്മിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More