മമ്മൂട്ടിയുടെ പതിവ് പാറ്റേണ്‍ അല്ല; ക്രിസ്റ്റഫറിന് മികച്ച പ്രതികരണം

കൊച്ചി: മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫറിന് മികച്ച പ്രതികരണം. മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണ് ക്രിസ്റ്റഫർ എന്നാണ് പ്രേക്ഷക പ്രതികരണം. പ്രതീക്ഷയ്ക്കൊത്ത് ചിത്രം ഉയർന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്. ബി ഉണ്ണികൃഷണന്‍ അടുത്തിടെ സംവിധാനം ചെയ്ത ആറാട്ട് സിനിമയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി വളരെ മുന്‍പിലാണ്. സിനിമയുടെ മേക്കിംഗ് ഗംഭീരമാണെന്നും സ്റ്റൈലും സ്വാഗും ഇമോഷനും മമ്മൂട്ടി ഗംഭീരമാക്കിയെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. പോലീസ് വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. 

 ചിത്രത്തിന് 'ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്' എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ  ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More