ഇനി മുതല്‍ ട്വിറ്ററിലൂടെ കഞ്ചാവും പരസ്യം ചെയ്യാം; പുതിയ നീക്കവുമായി മസ്ക്

കാലിഫോര്‍ണിയ: കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളുടെയും പരസ്യം അനുവദിക്കുന്ന ആദ്യത്തെ സാമൂഹിക മാധ്യമമായി ട്വിറ്റര്‍. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് മസ്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത്രയും നാള്‍ ട്വിറ്ററിലൂടെ കഞ്ചാവില്‍ നിന്നും നിര്‍മ്മിക്കുന്ന വിവിധ ആവശ്യങ്ങൾക്കുള്ള ബാം, ലോഷൻ പോലുള്ള ക്രീമുകളുടെ പരസ്യങ്ങൾക്ക് മാത്രമായിരുന്നു അനുമതി നല്‍കിയിരുന്നത്. ഇനി മുതൽ യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ട്വിറ്റർ വഴി അവരുടെ ഉൽപന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാനാവുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഞ്ചാവ് ബിസിനസുകാർക്ക് പരസ്യങ്ങൾ നല്‍കാന്‍ അനുമതി നല്കുന്ന സമൂഹമാധ്യമം എന്ന റെക്കോർഡും ഇതോടെ ട്വിറ്റര്‍ സ്വന്തമാക്കി.

മറ്റ് സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഷെയര്‍ ചാറ്റ്, തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൊന്നും കഞ്ചാവോ മറ്റ് ലഹരി വസ്തുക്കളോ പരസ്യം ചെയ്യാന്‍ സാധിക്കില്ല. അടുത്തിടെ, കഞ്ചാവ് ഉപയോഗം ന്യൂയോര്‍ക്ക് നിയമവിധേയമാക്കിയിരുന്നു. സംസ്ഥാനത്ത് കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കിക്കൊണ്ടുളള ബില്ലില്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഒപ്പുവച്ചിരുന്നു. ഇനിമുതല്‍ ഒരു വീട്ടില്‍ ആറു തൈകള്‍ വരെ നട്ടുപിടിപ്പിക്കുകയും അനുവദനീയമായ അളവില്‍ വീടുകളില്‍ സൂക്ഷിക്കുകയും ചെയ്യാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാനഡ, ജമൈക്ക, നെതര്‍ലന്റ്, ജോര്‍ജ്ജിയ, സൗത്ത് ആഫ്രിക്ക, മെക്‌സിക്ക, കോസ്റ്റാ റിക്കാ, കൊളമ്പിയ, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊട്ടേഷ്യ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലും കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും നിയമവിധേയമാക്കിയിട്ടുണ്ട്. ലൈസൻസുള്ള പ്രദേശങ്ങളില്‍ മാത്രമേ കഞ്ചാവ്  ടാർഗെറ്റ് ചെയ്ത് പരസ്യം നല്‍കാന്‍ പാടുള്ളുവെന്നും  21 വയസ്സിന് താഴെയുള്ളവരെ ടാർഗെറ്റ് ചെയ്യരുതെന്നും ട്വിറ്റർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More