​ഗ്രാമങ്ങളിൽ കടകൾ തുറക്കാമെന്ന് കേന്ദ്രം

ലോക്ഡൗണിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവ് നൽകി കേന്ദ്ര സർക്കാർ ഉത്തരവ്. ഹോട്സ്പോർട്ട് ആല്ലാത്ത ന​ഗരപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്നാൽ മതിയെന്ന ഏപ്രിൽ 15-ലെ ഉത്തരവ് ഭേദ​ഗതി ചെയ്താാണ് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ന​ഗരത്തിന് പുറത്ത് മുഴുവൻ കടകളും തുറക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേ സമയം ഹോട്ട്സ്പോർട്ടുകൾക്ക് യാതൊരു ഇളവും ഉണ്ടായിരിക്കില്ല.

50 ശതമാനം ജോലിക്കാർ മാത്രമെ കടകളിൽ അനുവദിക്കൂ, ഇവർ നിർബന്ധമായും മാസ്ക് ധരിക്കണം എന്നും ഉത്തരവിൽ ഉണ്ട്. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ​ന​ഗരസഭാ കോർപ്പറേഷൻ പുറത്ത് പാർപ്പിട സമുച്ചയങ്ങളിലെയും ​മാർക്കറ്റ് സമുച്ചയങ്ങളിലെയും തുറക്കാമെന്നാണ് കേന്ദത്തിന്റെ ഇളവ്. ന​ഗരങ്ങളിലെ പുറത്തുള്ള മൾട്ടിബ്രാന്റ് സിം​ഗിൾ ബ്രാന്റ് മാളുകളിലെ കടകൾ തുറക്കാൻ അനുവാദമില്ല. ലോക്ഡൗൺ അവസാനിക്കുന്ന മെയ് 3-ന് മുമ്പ് തന്നെ ഇത്തരത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അടുത്ത തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. ഇളവുകൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും.

ഇളവുകൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടി ടോം ജോസ് പറഞ്ഞു. ന​ഗര പരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്സ്പോട്ടിലും തീവ്രബാധിത പ്രദേശങ്ങളിലും ഇളവ് ബാധകമല്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഉത്തരവ് സ്വാ​ഗതം ചെയ്യുന്നതായി മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Coronavirus

സംസ്ഥാനത്ത് പുതുതായി 11,079 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 2 weeks ago
Coronavirus

സംസ്ഥാനത്ത് 12,288 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

More
More
Web Desk 3 weeks ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
News Desk 3 weeks ago
Coronavirus

ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാം; ഇന്നുമുതലുള്ള പുതിയ ഇളവുകള്‍ ഇങ്ങനെ

More
More
News Desk 1 month ago
Coronavirus

കൊവിഷീൽഡ് വാക്സീന്‍ എടുത്താലും ക്വാറന്റീൻ, ബ്രിട്ടനെതിരെ ഇന്ത്യ

More
More
Web Desk 1 month ago
Coronavirus

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനം പേര്‍ക്ക് കേരളം വാക്സിന്‍ നല്‍കി

More
More