ടിക്ടോകിന് ഭാഗിക വിലക്ക്: കാനഡ, യു എസ്, ഡെന്മാര്‍ക്ക് നടപടികള്‍ ആരംഭിച്ചു

വാഷിംഗ്‌ടണ്‍: ചൈനീസ് മാധ്യമമായ ടിക്ടോക് ആപ്പിന് യു എസിലും കാനഡയിലും ഡെന്മാര്‍ക്കിലും ഭാഗിക നിയന്ത്രണം. യൂറോപ്യന്‍ പാര്‍ലമെന്‍റും ജീവനക്കാര്‍ ടിക്ടോക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. സൈബര്‍ സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്‌. യു എസിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 30 ദിവസത്തിനകം ടിക്ടോക് നീക്കം ചെയ്യണമെന്ന്‌ ജീവനക്കാരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്ന് ടിക്ടോക് ആപ്പ് ഉപയോഗിക്കരുതെന്ന് കാനഡയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള ടിക്ടോക് അടിയന്തിരമായി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡെന്മാര്‍ക്കും ജീവനക്കാര്‍ക്ക് മെയില്‍ അയച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതിനാല്‍ ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സര്‍ക്കാരിന് ആക്സസ് ലഭിക്കുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് രാജ്യത്തിന്‍റെ സുപ്രധാന വിവരങ്ങള്‍ ചോരുന്നതിന് കാരണമാകുമെന്നാണ് ഈ രാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉപകരണങ്ങളില്‍ ടിക്ടോക് ഉപയോഗിക്കുന്നത് തടയാന്‍ യു എസ്, കാനഡ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ തീരുമാനിച്ചത്. അതേസമയം, ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തുന്നത് അരക്ഷിതാവസ്ഥയും അധികാര ദുര്‍വിനിയോഗവുമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More