ട്വിറ്ററിന് എതിരാളിയെത്തി; 'ബ്ലൂ സ്കൈ' ആപ്പുമായി മുന്‍ സിഇഒ ജാക്ക് ഡോര്‍സി

വാഷിംഗ്‌ടണ്‍: സാമൂഹിക മാധ്യമമായ ട്വിറ്ററിന് പുതിയ എതിരാളിയെ അവതരിപ്പിച്ച് മുന്‍ സി ഇ ഒ ജാക്ക് ഡോര്‍സി. 'ബ്ലൂ സ്കൈ' എന്ന പേരിലാണ് ജാക്ക് ഡോര്‍സി പുതിയ അപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 2021 നവംബറിൽ സിഇഒ സ്ഥാനത്ത് നിന്നും രാജിവെച്ച ഡോർസി, ഇലോണ്‍ മസ്കുമായുള്ള സൌഹൃദത്തിന്‍റെ പുറത്ത് ട്വിറ്ററിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ബ്ലൂ സ്കൈ എന്ന പേര് നൽകിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ ട്വിറ്ററിന് വെല്ലുവിളി ഉയർത്തുമോ എന്നാണ് വിദഗ്ധര്‍ പരിശോധിക്കുന്നത്.

ട്വിറ്ററിന്റെ നീല നിറവും രൂപവും നിലനിർത്തി കൊണ്ടാണ് ബ്ലൂ സ്കൈ വികസിപ്പിച്ചിരിക്കുന്നത്. ടെസ്റ്റിംഗിന്റെ ഭാഗമായി ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ബ്ലൂ സ്കൈ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നിലവിൽ, ഇൻവൈറ്റ് ഓൺലി ബീറ്റ മോഡലാണ് ഇവ പുറത്തിറക്കിയിരിക്കുന്നതെങ്കിലും, അധികം വൈകാതെ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ബ്ലൂ സ്കൈ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന. ട്വിറ്ററിന്റെ യൂസർ ഇന്റർഫേഴ്സിന് സമാനമാണ് ബ്ലൂ സ്കൈയുടെ യുഐയും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റുപല സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് ബ്ലൂ സ്കൈ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ട്വിറ്ററിലെ പോലെ അക്കൗണ്ടുകള്‍ മ്യൂട്ട് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സാധിക്കും. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന പതിപ്പില്‍ ആളുകളെ ആഡ് ചെയ്യാനുള്ള ഓപ്ഷന്‍ കമ്പനി നല്‍കിയിട്ടില്ല. "ട്വിറ്റർ പോലെ തന്നെ ലൈക്കുകൾ, റീപോസ്റ്റുകൾ, ഫോളോവുകൾ, മറുപടികൾ എന്നിവ പരിശോധിക്കാന്‍ സാധിക്കുമെന്ന് ബ്ലൂ സ്കൈയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More