1300 ജീവനക്കാര്‍ക്ക് പിന്നാലെ പ്രസിഡന്‍റിനെയും പിരിച്ചുവിട്ട് സൂം

ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം ആയ സൂമിൽ പിരിച്ചുവിടല്‍ തുടരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പിരിച്ചുവിട്ടുവെന്ന് ബിബിസി റിപ്പോര്‍ട്ട്‌ ചെയ്തു. എന്നാല്‍ പ്രസിഡന്‍റിനെ പിരിച്ചുവിട്ടതിന്‍റെ കാരണം പുറത്തുവിടാന്‍ സൂം ഇതുവരെ തയ്യാറായിട്ടില്ല. വ്യവസായിയും മുന്‍ ഗൂഗിള്‍ ജീവനക്കാരനുമായ ഗ്രെഗ് കഴിഞ്ഞ വര്‍ഷമാണ്‌ സൂമില്‍ പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഈ വരുന്ന സാമ്പത്തിക വര്‍ഷം നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തുമെന്നും അവരുടെ ബോണസുകളില്‍ കുറവുണ്ടാവുമെന്നും കമ്പനി മേധാവി എറിക് യുവാനെ പറഞ്ഞു. പിരിച്ചുവിടുന്നവർക്ക് കമ്പനി നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 സാമ്പത്തിക വര്‍ഷത്തെ ബോണസും നല്‍കുമെന്നും എറിക് യുവാനെ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് വലിയ രീതിയില്‍ സാമ്പത്തിക നേട്ടം കൈവരിച്ച വീഡിയോ കോളിങ് ആപ്ലിക്കേഷനായിരുന്നു സൂം. ലോക്ക് ഡൌണിന് ശേഷം ജീവനക്കാര്‍  കമ്പനികളിലേക്ക് തിരിച്ചു പോയതാണ് 'സൂ'മിനെ പ്രതിസന്ധിയിലാക്കിയത്.  

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 3 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 3 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More