സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു. ഉന്നത ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. രോ​ഗത്തിന്റെ സമൂഹ വ്യാപനം തടയാനും, രോ​ഗലക്ഷണം കാണിക്കാത്ത രോ​ഗികളുടെ എണ്ണം തടയാനുമാണ് പരിശോധനകൾ വ്യാപകമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.

പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റൈൻ മാർ​ഗം പരീക്ഷിക്കും. പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യം വർദ്ധിപ്പിക്കാൻ യോ​ഗം തീരുമാനിച്ചു. നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് യോ​​ഗം വിലയിരുത്തി. കൂടുതൽ മുറികൾ ആവശ്യമായി വരും. ഇതിനായി അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവാസികൾക്കായി പ്രത്യേക ശുചിമുറികളുള്ള ക്വാറന്റൈൻ സംവിധാനം ഏർപ്പെടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമാർ ആളുകൾ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വനപ്രദേശങ്ങൾ വഴി ആളുകൾ സംസ്ഥാനത്തേക്ക് കടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രോ​ഗ വ്യാപനം രൂക്ഷമായ ഈ സംസ്ഥാനങ്ങളിൽ നിന്ന്ആളുകൾ വരുന്നത് തടയണമെന്നും മുഖ്യന്ത്രി നിർദ്ദേശിച്ചു. പൊലീസും വനം വകുപ്പും അതിർത്തിയിൽ പട്രോളിം​ഗ് നടത്തണം. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടികൾ കൈക്കൊള്ളണമെന്നും യോ​ഗം നിർദ്ദേശിച്ചു. 

ഹോട്ട് സ്പോർട്ടുകളിൽ ആർക്കും ഭക്ഷണം മുടങ്ങരുതെന്നും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ക്വാറന്റൈനിൽ ഉള്ളവർ പ്രത്യേക പരി​ഗണന അർഹിക്കുന്നവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. ഇവർക്ക് യാതോരു കാരണവശാലും ഭക്ഷണം മുടങ്ങരുതെന്നും യോ​ഗം നിർദ്ദേശിച്ചു.

ജില്ലാ കളക്ടടർമാർ, ജില്ലാ പൊലീസ് മേധാവികൾ ഡി എം ഒ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത  യോ​ഗത്തിൽ സംബന്ധിച്ചത്. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു യോ​ഗം നടന്നത്. കൊവിഡ് രോ​ഗ ബാധയുമായി ബന്ധപ്പട്ട് നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും യോ​ഗം ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ചാണ് യോ​ഗം ചർച്ച ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More