ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുളള അവസാന അഭയകേന്ദ്രമായാണോ ബിജെപിയെ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നത്?- കെ ടി ജലീല്‍

ബിജെപി രാജ്യത്തെ മറ്റ് പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന സത്യം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍പ്പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറഞ്ഞുകൊടുക്കുകയോ പഠിപ്പിച്ചുകൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് കെടി ജലീല്‍ എംഎല്‍എ. ബിജെപിയെക്കുറിച്ചുളള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ലെന്നും അതിന്റെ അനന്തരഫലമാണ് അനില്‍ കെ ആന്റണിമാരെന്നും ജലീല്‍ പറഞ്ഞു. ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുളള അവസാനത്തെ അഭയകേന്ദ്രമായാണ് ബിജെപിയെ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു കെ ടി ജലീലിന്റെ പ്രതികരണം.

കെ ടി ജലീലിന്റെ കുറിപ്പ്

അനിൽ കെ ആൻ്റണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി !!!

ബിജെപി രാജ്യത്തെ ഇതര പാർട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അല്ല എന്ന സത്യം കോൺഗ്രസ് നേതാക്കൾ ഒരിക്കൽ പോലും പാർട്ടി പ്രവർത്തകർക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല. ഭാവിയിൽ മക്കൾക്ക് ചേക്കേറാനുള്ള "അവസാനത്തെ അഭയകേന്ദ്രമാണ്" (Last Resort) ബിജെപിയെന്ന് ദീർഘ ദർശനം ചെയ്തതായിരിക്കുമോ അതിൻ്റെ കാരണം? അറിയില്ല!

ബിജെപിക്ക് പിന്നിൽ ഹിന്ദുത്വ രാഷ്ട്രവാദികളായ ആർഎസ്എസ് ഉണ്ടെന്നതാണ് മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം. മതേതര രാജ്യമായ ഇന്ത്യയിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ബിജെപിക്ക് ആർഎസ്എസ് എന്ന പോലെ ഒരു മതഗുരുനാഥനില്ല.

പശുവിൻ്റെ പേരിലുള്ള മനുഷ്യക്കൊലകളെ ബിജെപി ഇന്നോളം അപലപിച്ചിട്ടില്ല. ഗുജറാത്ത് വംശഹത്യയെ ബിജെപി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത് നിലംപരിശാക്കിയ സംഭവത്തിൽ ബിജെപി ഇക്കാലമത്രയും ഖേദം പ്രകടിപ്പിച്ചിട്ടില്ല. കാശിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കാനുള്ള സംഘ് പരിവാർ നീക്കത്തോട് ഈ നിമിഷം വരെ ബിജെപി വിയോജിച്ചിട്ടില്ല.

ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ട സംഭവത്തിലും നിരവധി ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെട്ട വിഷയത്തിലും ബിജെപി യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല. ക്രൈസ്തവ മിഷനറിമാർ മതംമാറ്റത്തിന് നേതൃത്വം നൽകുന്നവരാണെന്ന സംഘമിത്രങ്ങളുടെ അസത്യ പ്രചരണങ്ങളെ ബിജെപി ഇതെഴുതുന്ന സമയംവരെ തിരുത്തിയിട്ടില്ല.

പറഞ്ഞുവന്നാൽ പട്ടിക ഇനിയും ഒരുപാട് നീളും. മേൽ സൂചിപ്പിച്ച വസ്തുതകൾ തന്നെ ധാരാളമാണ് ബിജെപി മറ്റു പാർട്ടികളെപ്പോലെ ഒരു  രാഷ്ട്രീയ പാർട്ടിയല്ലെന്ന് മനസ്സിലാക്കാൻ. ഇത്തരം പ്രാഥമിക കാര്യങ്ങൾ പോലും കോൺഗ്രസ്സിൻ്റെ മുതിർന്നവരും മുതിരാത്തവരുമായ നേതാക്കൾ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ല. അതിൻ്റെ അനന്തരഫലമാണ് അനിൽ കെ ആൻ്റണിമാർ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Social Post

'റിയാസിനെതിരെ എം ബി രാജേഷ്' എന്ന് തലക്കെട്ട്‌ കൊടുക്കാൻ ഏഷ്യാനെറ്റിനായില്ല- മന്ത്രി എം ബി രാജേഷ്‌

More
More
Web Desk 1 day ago
Social Post

രംഗബോധമില്ലാത്ത കോമാളി വന്ന് സുധിയെ തട്ടി കൊണ്ട് പോയി - വിനോദ് കോവൂര്‍

More
More
Web Desk 2 days ago
Social Post

തീവണ്ടി അപകടം തടയാൻ 'കവച്' ഉണ്ട് എന്നൊക്കെ മോദി സർക്കാർ പൊങ്ങച്ചം പറയുന്നതാണ്- എം എ ബേബി

More
More
Web Desk 2 days ago
Social Post

കണ്ണൂരിൽ ട്രെയിന്‍ കത്തിച്ചയാള്‍ വിചാരധാര വായിക്കാറുണ്ടോ? ഉമാഭാരതിയെ കേള്‍ക്കാരുണ്ടോ?- കെ ടി ജലീല്‍

More
More
Web Desk 3 days ago
Social Post

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അനുഭവത്തിൽ നിന്നുള്ളത് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 days ago
Social Post

കേരളത്തില്‍ ഭൂമിക്ക് വിലകുറയും- മുരളി തുമ്മാരുകുടി

More
More