ചാറ്റ്ജിപിടിയിലെ തെറ്റുകള്‍ കണ്ടെത്തിയാല്‍ ഒന്നരക്കോടി രൂപവരെ പ്രതിഫലം നല്‍കുമെന്ന് ഓപ്പൺ എഐ

ചാറ്റ്ജിപിടിയിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് 1.6 കോടി രൂപ വരെ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് ഉടമകളായ ഓപ്പൺ എഐ (Open AI) എന്ന ഗവേഷണ സ്ഥാപനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളിലെ ന്യൂനതകളോ തകരാറുകളോ ബഗുകളോ റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് 20,000 ഡോളർ വരെ പ്രതിഫലം ലഭിക്കുക. റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ കാര്യങ്ങളുടേയും ഗൌരവം അനുസരിച്ച് പ്രതിഫലവും മാറും. ചെറിയൊരു ബഗ് കണ്ടെത്തിയാല്‍തന്നെ പതിനാറായിരം രൂപയിലധികം ലഭിക്കും.

സോഫ്റ്റ്‌വെയറുകളിലെ തകരാറുകള്‍ കണ്ടെത്തുന്നതിന് പല കമ്പനികളും ഇത്തരത്തിലുള്ള ബഗ് ബൗണ്ടി പ്രോഗ്രാമുകൾ നടത്താറുണ്ട്. ഇതേ മാതൃകയിലാണ് ഓപ്പൺഎഐ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇക്കഴിഞ്ഞ നവംബർ 30നാണ് നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ 'ലാംഡ എഐ', 'ബെര്‍ട്ട്', ഫെയ്‌സ്ബുക്കിന്റെ 'റോബേര്‍ട്ട്' എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേര്‍പ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. 

വ്യത്യസ്ത ഭാഷകൾ മനസ്സിലാക്കുന്നതിലും വ്യാകരണ ശുദ്ധിയോടെ പ്രതികരിക്കുന്നതിലും മികച്ച കഴിവാണ് ഈ ചാറ്റ്ബോട്ടിനുള്ളത്. ഇന്റെർനെറ്റിലുള്ള കോടിക്കണക്കിനു ഡേറ്റ ഉപയോഗിച്ച് പരിശീലിച്ച നിർമിതബുദ്ധി സംവിധാനത്തിൽ അധിഷ്ഠിതമായതിനാൽ നല്ല പാണ്ഡിത്യമുള്ള ഒരാളുമായി സംവദിക്കുന്ന അനുഭവമാണ് ചാറ്റ് ജിപിടി പ്രദാനം ചെയ്യുന്നത്. കൊച്ചുകൊച്ചു സംശയങ്ങൾ മുതൽ ക്വാണ്ടം ഫിസിക്‌സും റോക്കറ്റ് ശാസ്ത്രവും വരെയുള്ള ഒരുപാടു വിഷയങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ ഈ പ്രോഗ്രാമിനു കഴിയുന്നുണ്ട്. 

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നോക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More