കൊച്ചി: അടി സിനിമയിലെ അഹാനയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചുവെന്ന് ഗോവിന്ദ് വസന്ത. താന്‍ അഹാനയുടെ ഫാന്‍ അല്ലെന്നു പറഞ്ഞ ഗോവിന്ദ് വസന്ത ഇത് നടിയുടെ കരിയര്‍ ബെസ്റ്റ് സിനിമയായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രമോഷന് പരിപാടിക്കിടെയാണ് ഗോവിന്ദ് വസന്തയുടെ തുറന്ന് പറച്ചില്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഞാന്‍ അഹാനയുടെ ഫാന്‍ അല്ല. പക്ഷെ സിനിമയിലെ അഹാനയുടെ പ്രകടനം എന്നെ അതിശയിപ്പിച്ചു. നടിയുടെ കരിയര്‍ ബെസ്റ്റ് സിനിമയായിരിക്കും ഇതെന്നാണ് ഞാന്‍ കരുതുന്നത്. ഷൈന്‍ ടോം ചാക്കോ മികച്ച നടനാണ്. എന്നാല്‍ പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായ അഭിനയമാണ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുക. ധ്രുവനും മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. - ഗോവിന്ദ് വസന്ത പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് സിനിമ സംവിധാനം ചെയ്തത്. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയത്. അഹാന കൃഷ്ണയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. എന്നാല്‍ പലകാരണങ്ങള്‍ സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു.