ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം എന്‍റെ ഹൃദയവും ആത്മാവുമുണ്ട് - ഋഷഭ് പന്ത്

ബാംഗ്ലൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തന്‍റെ ഹൃദയവും ആത്മാവുമുണ്ടെന്ന് ഋഷഭ് പന്ത്. ബെംഗളൂരുവില്‍ ആര്‍സിബിക്ക് എതിരായ മത്സരത്തിന് മുമ്പ് അക്‌സര്‍ പട്ടേല്‍ അടക്കമുള്ള താരങ്ങളുമായി താന്‍ സംസാരിച്ചുവെന്നും ഋഷഭ് പന്ത് പറഞ്ഞു. ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും ടീമിനൊപ്പമുണ്ടാവാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ടീമിനെ ഒരുപാട് മിസ്‌ ചെയ്യുന്നുണ്ടെന്നും ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പോവാന്‍ കൂടിയാണ് ബെംഗളൂരുവിലെത്തിയതെന്നും ഋഷഭ് പന്ത് പറഞ്ഞു.

വാഹനാപകടത്തില്‍ പരിക്കേറ് ചികിത്സയില്‍ കഴിയുകയാണ് ഋഷഭ് പന്ത്. താരത്തിന്‍റെ അഭാവത്തില്‍ ഐ പി എല്‍ മത്സരത്തില്‍ ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും ഡല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെടുകയാണുണ്ടായത്. ക്യാപിറ്റല്‍സിന്‍റെ ആദ്യ ഹോം മത്സരം കാണാന്‍ റിഷഭ് പന്ത് ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു. 

ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം. 

Contact the author

Web Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More