കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നും മാസവരുമാനം; പുതിയ പദ്ധതിയുമായി മസ്ക്

വാഷിംഗ്‌ടണ്‍: കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് ട്വിറ്ററില്‍ നിന്നും മാസവരുമാനം നേടാനുള്ള പുതിയ പദ്ധതിയുമായി ഇലോണ്‍ മസ്ക്. സാമൂഹിക മാധ്യമത്തില്‍ ഇടുന്ന കണ്ടെന്റ്, അത് വിഡിയോ ആണെങ്കിലും, ടെക്‌സ്റ്റായി നടത്തുന്ന ദൈര്‍ഘൈമുള്ള ട്വീറ്റാണെങ്കിലും ന്യൂസ് ലെറ്റര്‍ ആണെങ്കിലും, ആരെങ്കിലുമൊക്കെ അതു കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യുമെങ്കില്‍ പണമുണ്ടാക്കാനുള്ള അവസരമാണ് മസ്ക് ഒരുക്കുന്നത്. ട്വിറ്റര്‍ കമ്പനി 'സബ്‌സ്‌ക്രിപ്ഷന്‍സ്' വഴി നേടുന്ന പണത്തിന്റെ ഒരു പങ്ക് കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് നല്‍കുമെന്നും മസ്ക് അറിയിച്ചു.

സബ്‌സ്‌ക്രൈബര്‍മാരെ ലഭിക്കണമെങ്കില്‍ വേണ്ട യോഗ്യതയും മസ്ക് വ്യക്തമാക്കി. വ്യക്തിക്ക് കുറഞ്ഞത് 18 വയസ് ആയിരിക്കണം. 10,000 ഫോളോവേഴ്സ് ഉണ്ടായിരിക്കണം. കഴിഞ്ഞ 30 ദിവസത്തിനിടയ്ക്ക് 25 തവണയെങ്കിലും ട്വീറ്റ് ചെയ്തിരിക്കണം. കൂടാതെ 30 ദിവസത്തിനുള്ളില്‍ 25 ട്വീറ്റ് നടത്തുന്നതില്‍ കണ്ടെന്റ് ക്രിയേറ്റര്‍ പരാജയപ്പെട്ടാല്‍ പണമുണ്ടാക്കാനുള്ള സാധ്യത നഷ്ടമാവുകയും ചെയ്യും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More