ഇത് മനോഹരമായ യാത്രയുടെ തുടക്കം;മകന് ആശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഡല്‍ഹി: ഐ പി എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ആശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഒരു പിതാവെന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്നുവെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. 'അർജുൻ, ഒരു ക്രിക്കറ്റ് താരമാകാനുള്ള യാത്രയിൽ നീ ഒരു സുപ്രധാന ചുവട് വെച്ചിരിക്കുകയാണ്. ക്രിക്കറ്റിന് അർഹിക്കുന്ന ബഹുമാനം നൽകിയാൽ അത് നിന്നെ തിരിച്ചു സ്നേഹിക്കുമെന്ന് ഉറപ്പാണ്‌. വളരെയധികം കഠിനാധ്വാനം ചെയ്താണ് നീ ഇവിടെയെത്തിയത്. ഇനിയും അത് തുടരുമെന്ന് എനിക്ക് ഉറപ്പാണ്‌. ഇതൊരു മനോഹരമായ യാത്രയുടെ തുടക്കമാണ്. നിനക്ക് എല്ലാ ആശംസകളുംനേരുന്നു' -സച്ചിന്‍ ട്വീറ്റ് ചെയ്തു. 

അതേസമയം, അർജുൻ അരങ്ങേറ്റം കുറിച്ചതോടെ ഐപിഎല്ലിൽ കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന റെക്കോർഡ് ഇവര്‍ സ്വന്തമാക്കി. 2021 ലെ ഐപിഎൽ ലേലത്തിലാണ് അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻസ് ആദ്യമായി സ്വന്തമാക്കുന്നത്. എന്നാൽ ടീമിനൊപ്പമുള്ള ആദ്യ 2 സീസണുകളിലും അരങ്ങേറ്റത്തിനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. ഈ ‌സീസണിലെ ആദ്യ മത്സരങ്ങളിൽ മുംബൈ ബോളർമാരുടെ പ്രകടനം മോശമായ സാഹചര്യത്തിൽ അർജുനെ പ്ലേയിംഗ് ഇലവനിലേക്ക് കൊണ്ടു വരണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിരുന്നു. അര്‍ജുന്‍ കാഴ്ചവെച്ചത് മികച്ച പ്രകടനമാണെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽക്കറിന്‍റെ മകനെന്ന നിലയിലാണ് ക്രിക്കറ്റ് ലോകത്ത് അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇടം കൈയ്യന്‍ പേസ് ബൗളറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു.

Contact the author

Sports Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More