സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണം - ഹര്‍ഭജന്‍ സിംഗ്

ഡല്‍ഹി: സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്ന് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സഞ്ജു ഒരു സ്പെഷ്യല്‍ പ്ലയര്‍ ആണെന്നും ഇത്തരമൊരു പ്രകടനം പുറത്തെടുക്കണമെങ്കില്‍ മറ്റ് താരങ്ങളേക്കാള്‍ ധൈര്യം വേണമെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തുടക്കത്തിലെ വിക്കറ്റുകള്‍ വീണിട്ടും പതറാതെ ടീമിനെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവരുന്ന ബാറ്റിംഗാണ് സഞ്ജു പുറത്തെടുത്തത്. ഇതിനുപിന്നാലെയാണ് സഞ്ജുവിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയത്.

'അത് ഒരു ക്യാപ്റ്റന്‍റെ ഇന്നിങ്ങ്സ് തന്നെയായിരുന്നു. ചില സമയങ്ങളില്‍ മികച്ച കളി പുറത്തെടുക്കാന്‍ അപാര ധൈര്യം ആവശ്യമാണ്. സഞ്ജു ഒരു സ്‌പെഷ്യല്‍ താരമാണ്. ഷിമ്രോന്‍ ഹെറ്റ്‌മെയറേക്കാള്‍ ഇംപാക്‌ട് സഞ്ജു മത്സരത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. സഞ്ജു കൈപ്പിടിയിലൊതുക്കിയ മത്സരമാണ് ഹെറ്റ്‌മെയര്‍ ഫിനിഷ് ചെയ്‌തത്. നിങ്ങള്‍ക്ക് നിങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ മത്സരം അവസാനം വരെ കൊണ്ടുപോകാം. എം എസ് ധോണി അങ്ങനെ മത്സരം കൊണ്ടുപോവുകയും ഫിനിഷ് ചെയ്യുകയും ചെയ്യുന്നയാളാണ്. അവസാന ഓവര്‍ വരെ നിന്നാല്‍ മത്സരം ഫിനിഷ് ചെയ്യാമെന്ന ആത്മവിശ്വാസം ധോണിക്കും സഞ്ജുവിനുമുണ്ട്. സഞ്ജുവിന് ഏറെ കഴിവുണ്ട്. അദ്ദേഹം ഇന്ത്യക്കായി കളിക്കണം' - ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. 

Contact the author

Web Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More