സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടമാകുന്നു; 36 ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍

ഡല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് അപകടരമായേക്കാവുന്ന 36ആപ്പുകള്‍ നിരോധിച്ച് ഗൂഗിള്‍. ഉപയോക്താക്കള്‍  അറിയാതെ ഫോണിലെ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന ആപ്പുകളാണ് ഗൂഗിള്‍ നിരോധിച്ചിരിക്കുന്നത്. ഗ്ലോബൽ കമ്പ്യൂട്ടർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ മകാഫീ (MacAfee) ആണ് ഇത്തരം മൊബൈല്‍ ആപ്ലിക്കേഷന്‍സ് കണ്ടെത്തിയത്. ഓരോ അപ്ലിക്കേഷനും ഗൂഗിളിന്‍റെ സ്വകാര്യത നയങ്ങള്‍ പാലിക്കേണ്ടതുണ്ട്. കമ്പനിയുടെ പോളിസികള്‍ അംഗീകരിക്കാതെ പ്രവര്‍ത്തിച്ച ആപ്ലിക്കേഷനെയാണ് നീക്കം ചെയ്തതെന്ന് ഗൂഗിള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും ബാറ്ററി ഡ്രെയിൻ ആക്കുന്നതുമായ 16 ആപ്പുകളെ അടുത്തിടെ ​ഗൂ​ഗിൾ ഒഴിവാക്കിയിരുന്നു. ഗൂഗിള്‍ റിമൂവ് ചെയ്ത ആപ്പുകള്‍ 20 ദശലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്‌തതിനാല്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ഹൈ-സ്പീഡ് ക്യാമറ സ്മാർട്ട് ടാസ്ക് മാനേജർ, ഫ്ലാഷ്‌ലൈറ്റ്+ , 8k ഡിക്ഷണറി, ബുസാന്‍ബസ്, കറൻസി കൺവെർട്ടർ, ക്വിക്ക് നോട്ട്, ജയ്‌കോഡ്, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡൗൺലോഡർ, തുടങ്ങിയ 16 ആപ്ലിക്കേഷനുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഈ അപ്പുകള്‍ ഒരിക്കല്‍ ഡോണ്‍ലോഡ് ചെയ്താല്‍ ഫോണില്‍ ഒരു കോഡ് ക്രിയേറ്റ് ആകും. ഇതുവഴി ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതെയും ഉപയോക്താവിനെ അറിയിക്കാതെ തന്നെയും വെബ് പേജുകൾ തുറക്കുന്നതിനുള്ള  അറിയിപ്പുകള്‍ ലഭിക്കുമെന്നും ഇത് ആളുകളുടെ സ്വകാര്യതയ്ക്ക് എതിരാണെന്നും ഗൂഗിള്‍ നേരത്തെ അറിയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More