പരാതി നല്‍കാതെ വീട്ടിലിരുന്നാല്‍ പൊലീസ് നടപടി എടുക്കില്ല; ഗുസ്തി താരങ്ങള്‍ക്കെതിരെ യോഗേശ്വര്‍ ദത്ത്

ഡല്‍ഹി: ബിജെപി എം പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരായ ലൈംഗീക പീഡന പരാതിയില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. പരാതി നല്‍കാതെ വീട്ടിലിരുന്നാല്‍ പോലീസ്‌ കേസ് എടുക്കില്ല. ഇത്തരം പരാതി ഉന്നയിക്കുന്നവര്‍ മൂന്ന് മാസം മുന്‍പ് പോലീസിനെ സമീപിക്കണമായിരുന്നുവെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗമായിരുന്നു യോഗേശ്വര്‍ ദത്ത്.

അതേസമയം, ബ്രിജ് ബുഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. കേസ് എടുത്തതുകൊണ്ട് മാത്രം ബ്രിജ് ഭൂഷനെതിരായ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയും അദ്ദേഹത്തെ ജയിലില്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്നും താരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. '

സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് എഫ്.ഐ.ആറുകളാണ് ബ്രിജ് ഭൂഷനെതിരെ രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്.ഐ.ആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 23 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More