പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി, അടുത്തുതന്നെ സിനിമയില്‍ കാണാം; വീഡിയോയുമായി ബാല

പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ബാല. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടന്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളും ദൈവത്തിന്റെ അനുഗ്രഹവുംകൊണ്ട് പുതിയ ജീവിതവുമായി താന്‍ മുന്നോട്ടുപോവുകയാണെന്നും തന്റെ ജന്മദിനത്തിലാണ് ലക്ഷക്കണക്കിനുപേര്‍ തന്നെ സ്‌നേഹിക്കാനുണ്ടെന്ന് മനസിലായതെന്നും ബാല പറഞ്ഞു. ഒരുപാട് സര്‍പ്രൈസുകളുണ്ടെന്നും അടുത്തുതന്നെ സിനിമയില്‍ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.

ബാലയുടെ വാക്കുകള്‍

ഏകദേശം രണ്ടുമാസമായി നിങ്ങളോട് ഇങ്ങനെ സംസാരിച്ചിട്ട്. നിങ്ങളെല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ദൈവത്തിന്റെ ദൈവത്തിന്റെ അനുഗ്രഹവുംകൊണ്ട് വീണ്ടും പുതിയ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നു. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തില്‍ ജയിക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് സ്‌നേഹമാണ്. എന്നെ ഇത്രയുംപേര്‍ സ്‌നേഹിക്കുന്ന കാര്യം ആ നാലാം തിയതിയാണ് ഞാനറിഞ്ഞത്. എനിക്ക് നാല്‍പ്പതുവയസ് പൂര്‍ത്തിയായ ആ ദിവസമാണ് എന്നെ സ്‌നേഹിക്കാന്‍ എനിക്കുവേണ്ടി ലക്ഷക്കണക്കിനുപേരുണ്ടെന്ന് അറിഞ്ഞത്. ആ സ്‌നേഹത്തിന് ഞാന്‍ നന്ദി പറയുന്നു. 

സമയം വലിയൊരു ഘടകം തന്നെയാണ്. ഏതുനിമിഷവും മനുഷ്യന് എന്തുവേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു സെക്കന്‍ഡ് മതി ജീവിതം മാറിമറിയാന്‍. അതിന്റെമേലും ഒരു കാര്യമുണ്ട്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. എനിക്കുവേണ്ടി എത്രയോ കുട്ടികള് പ്രാർത്ഥിച്ചു. അവിടെ ജാതിയില്ല, മതമില്ല, ഒന്നുമില്ല. മുസ്ലീം കുട്ടികളും ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും എനിക്കുവേണ്ടി പോയി പ്രാര്‍ത്ഥിച്ചു. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. എന്റെ സ്‌നേഹം ഈ വീഡിയോയിലൂടെ നിങ്ങളെ അറിയിക്കണമെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ വന്നത്. 

ഇനി തുടങ്ങുകയല്ലേ? നല്ല രീതിയില്‍ മുന്നോട്ടുപോണം. നല്ല സിനിമകള്‍ ചെയ്യണം. കുറേ സര്‍പ്രൈസുകളുണ്ട്. അടുത്തുതന്നെ സിനിമയില്‍ കാണാനാവും. അടിച്ചുപൊളിക്കാം. ജയിക്കാം. നന്മയുടെ പാതയില്‍ നമുക്ക് മുന്നോട്ടുപോകാം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 4 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More