ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് യൂസര്‍ ഫ്രണ്ട്ലിയാക്കുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. ഗൂഗിള്‍ ഡ്രൈവ് ഇല്ലാതെ തന്നെ വാട്സ് ആപ്പ് ചാറ്റ് മറ്റൊരു ഫോണിലേക്ക് മാറ്റാം എന്നതാണ് പുതിയ അപ്ഡേഷന്റെ പ്രത്യേകത. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇനി മുതൽ രണ്ട് ആൻഡ്രോയിഡ് ഉപകരണങ്ങള്‍ക്കിടയില്‍ വാട്സ് ആപ്പ് ചാറ്റുകള്‍ കൈമാറാന്‍ ഗൂഗിള്‍ ഡ്രൈവിന്റെ ആവശ്യമില്ലെന്ന് കമ്പനി അറിയിച്ചു. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.23.9.19-ൽ ലഭ്യമായിട്ടുണ്ട്.
വാട്സ് ആപ്പ് സെറ്റിംഗ്സിലെ ചാറ്റ് ഓപ്ഷന് എടുത്താല്‍ ചാറ്റ് ട്രാൻസ്ഫർ ‘Chat Transfer’ എന്ന പുതിയൊരു ഫീച്ചര്‍ കാണാന്‍ സാധിക്കും. അതിൽ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ ചാറ്റുകൾ മറ്റൊരു ഫോണിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള ക്യൂ ആര് കോഡ് പ്രത്യക്ഷപ്പെടും. ഇത് വഴി വാട്സ് ആപ്പ് ചാറ്റ് മറ്റൊരു ഡിവൈസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.
അതേസമയം, ഇനി മുതല്‍ ഒരു വാട്സ് ആപ്പ് അക്കൌണ്ട് 4 ഫോണുകളില്‍ ലോഗിന്‍ ചെയ്യാമെന്ന് മെറ്റ സി ഇ ഒ സുക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഒരേ വാട്സാപ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഔട്ട് ചെയ്യാതെ തന്നെ ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് മാറാനും ചാറ്റുകള്‍ തുടരാനും സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.