ഇത് എന്‍റെ അവസാന സീസണ്‍ ആണെന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചോ? - എം എസ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌ നായകന്‍ എം എസ് ധോണി ഈ സീസണിന് ശേഷം ഐ പി എല്ലില്‍ നിന്നും വിരമിക്കുമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാതിരുന്ന ധോണി തന്‍റെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആദ്യമായി മറുപടി നല്‍കിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിന്റെ ടോസിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട കമന്റേറ്റര്‍ ഡാനി മോറിസന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് ധോണി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

നിങ്ങളുടെ അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നുവെന്നായിരുന്നു മോറിസന്റെ ചോദ്യം. ഇത് തന്റെ അവസാന സീസണാണെന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചോ എന്നായിരുന്നു ധോണി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ചെന്നൈ നായകന്റെ മറുപടിക്ക് പിന്നാലെ 2024ലും ധോണി തിരിച്ചെത്തുമെന്ന് ഗ്യാലറിയോടായി മോറിസണ്‍ പറഞ്ഞു. എം എസ് ധോണിയും മോറിസും തമ്മില്‍ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ മുന്നിലാണ് മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച ധോണി നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ (Indian Premier League) മാത്രമാണ് കളിക്കുന്നത്‌. ഈ സീസണിൽ മികച്ച ഫോമിലുമാണ് അദ്ദേഹം. 9 കളികളിൽ നിന്ന് 211.43 സ്ട്രൈക്ക് റേറ്റിൽ 74 റൺസാണ് താരം ഇക്കുറി നേടിയിരിക്കുന്നത്. 74.00 എന്ന ബാറ്റിംഗ് ശരാശരിയാണ് ഇക്കുറി ധോണിയുടേത്.

Contact the author

Web Desk

Recent Posts

News

നോര്‍വെ ക്ലാസിക്കല്‍ ചെസ്സില്‍ പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം

More
More
Sports Desk 1 month ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More
Sports Desk 1 month ago
News

രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി

More
More
Sports Desk 1 month ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
National Desk 6 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 10 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More