2018 എവരി വണ്‍ ഈസ് എ ഹീറോ; നാല് ദിവസം കൊണ്ട് നേടിയത് 32 കോടിയെന്ന് റിപ്പോര്‍ട്ട്

Web Desk 11 months ago

കൊച്ചി: ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018 എവരി വണ്‍ ഈസ് എ ഹീറോ' നാല് ദിവസം കൊണ്ട് നേടിയത് 32 കോടിയെന്ന് റിപ്പോര്‍ട്ട്. കേരളത്തെ നടുക്കിയ പ്രളയം ഇതിവൃത്തമാക്കിയാണ് ജൂഡ് ആന്റണി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് ഒൻപത് കോടി രൂപയാണ്. യുഎഇ കലക്‌ഷനായി 9.3 കോടി രൂപ ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരെയ്ന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സിനിമകളില്‍ വളരെ വേഗം ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് 2018. അഖില്‍ പി ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More