ചാഹലിന് ഇതിഹാസമെന്ന വിശേഷണം നല്‍കേണ്ട സമയം - സഞ്ജു സാംസണ്‍

ഡല്‍ഹി: ഐപിഎൽ പതിനാറാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള നിർണായക മത്സരത്തിൽ വിജയിച്ചതിന് പിന്നാലെ സ്പിന്നർ യൂസ്‌വേന്ദ്ര ചാഹലിനെ പ്രശംസിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ചാഹലിന് ഇതിഹാസമെന്ന വിശേഷണം നല്‍കേണ്ട സമയമായെന്നും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചതെന്നും മത്സരത്തിനുശേഷം സഞ്ജു പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം വിക്കറ്റെടുക്കുന്ന താരം എന്ന റെക്കോഡ് ചാഹല്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് താരത്തെ പ്രശംസിച്ച് സഞ്ജു രംഗത്തെത്തിയത്.

'ചാഹലിന് ഐപിഎൽ ഇതിഹാസമെന്ന ടാഗ് നൽകേണ്ട സമയമായിരിക്കുന്നു.  മികച്ച കളിക്കാര്‍ ടീമിനൊപ്പമുള്ളത് വലിയ സന്തോഷവും ആത്മവിശ്വാസവും നല്‍കുന്നു. ചാഹലിന് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട കാര്യമില്ല. അടുത്തത് എന്താണെന്ന് അവന് അറിയാം. ഡെത്ത് ഓവറുകളിലും മികച്ച രീതിയിലാണ് ചാഹൽ പന്തെറിയുന്നത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ അത് എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട്. കൊൽക്കത്തയ്ക്കെതിരെ വിജയിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്' - സഞ്ജു പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ സ്ഥാപിച്ച 183 വിക്കറ്റെന്ന റെക്കോഡിനെയാണ് ചാഹല്‍ മറികടന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നായകന്‍ നിതീഷ് റാണയുടെ വിക്കറ്റെടുത്തതോടെ ചാഹലിന്റെ വിക്കറ്റ് നേട്ടം 184 ആയി ഉയര്‍ന്നു. 

Contact the author

Sports Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More