ധോണിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഗവാസ്കര്‍; വീഡിയോ വൈറല്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അവസാന ഹോം മത്സരത്തിന് ശേഷം നായകന്‍ എം എസ് ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. സുനില്‍ ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നല്‍കിയത്‌. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  'ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തില്‍ പതിക്കുന്നു' എന്ന് ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചു.

"ധോണി കളി കഴിഞ്ഞ് വരുന്നതിന് മുന്‍പ് തന്നെ ഞാന്‍ മറ്റൊരാളോട് പേന കടം മേടിച്ച് നില്‍ക്കുകയായിരുന്നു. ധോണിയെ ആരാണ് സ്നേഹിക്കാത്തത്. അദ്ദേഹം വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് മികച്ച സംഭാവനകളാണ് നല്‍കുന്നത്. ധോണിയുടെ പ്രകടനം എപ്പോഴും അതിശയത്തോടെയാണ് നോക്കി കാണുന്നത്. രാജ്യത്തെ യുവാക്കള്‍ ധോണിയെ ആരാധിക്കുന്നുണ്ട്. മികച്ച ക്യാപ്റ്റനാണ് ധോണി" - ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.


ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിനു ചുറ്റും നടന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് ധോണിയുടെ അടുത്തേക്ക് ഗവാസ്കർ എത്തിയത്. ഓട്ടോഗ്രാഫ് നൽകിയതിനു പിന്നാലെ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം, മത്സരത്തിൽ ചെന്നൈയെ ആറു വിക്കറ്റിന് കൊൽക്കത്ത പരാജയപ്പെടുത്തി.

Contact the author

Sports Desk

Recent Posts

National Desk 4 months ago
News

ഇന്ത്യയില്‍ നിന്നുളള മൂന്നാമത്തെ വനിതാ ഗ്രാന്‍ഡ് മാസ്റ്ററായി വൈശാലി രമേശ്ബാബു

More
More
Sports Desk 8 months ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 10 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 10 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 10 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 10 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More