ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്; അജയ് ദേവ്ഗണും മാധവനും നായകന്മാര്‍

Web Desk 11 months ago

ചെന്നൈ: തെന്നിന്ത്യന്‍ സിനിമ ആരാധകരുടെ പ്രിയ നടി ജ്യോതിക വീണ്ടും സിനിമയില്‍ സജീവമാകുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക ബോളിവുഡിലേക്ക് എത്തുന്നത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അജയ് ദേവ്ഗണും മാധവനും പ്രധാനവേഷത്തിലെത്തുന്ന സിനിമയിലാണ് ജ്യോതിക നായികയായി എത്തുന്നത്. വികാസ് ഭാലാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്‌. പനോരമ സ്റ്റുഡിയോസ് ആണ് നിർമ്മാണം. 

അജയ് ദേവ്ഗണിനൊപ്പം ആദ്യമായാണ് ജ്യോതിക സ്ക്രീൻ പങ്കിടുന്നത്. മുൻപ് മാധവനൊപ്പം മുൻപ് ഡം ഡം ഡം, പ്രിയമാന തോഴി എന്നീ ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ട്. മുംബൈ, ലണ്ടൻ എന്നിവിടങ്ങളാകും പ്രധാന ലൊക്കേഷനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയുടെ  പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അതേസമയം, മമ്മൂട്ടി നായകനായി എത്തുന്ന ജിയോ ബേബി ചിത്രം 'കാതലി'ലൂടെ മലയാളത്തിലും മടങ്ങിയെത്തുകയാണ് ജ്യോതിക. നേരത്തെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ ലൊക്കേഷൻ ചിത്രം മമ്മൂട്ടി കമ്പനി പങ്കുവെച്ചതോടെ കാതൽ റിലീസിനെത്തുകയാണെന്ന തരത്തിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. ജ്യോതികയുടെ മൂന്നാമത്തെ മലയാള സിനിമയാണിത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻന്റെ വേഫേറെർ ഫിലിംസാണ് വിതരണം ചെയ്യുക. അടുത്തിടെ മമ്മൂട്ടി നായകനായി എത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയും ആരാധകര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. 

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 3 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More