കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

ഡല്‍ഹി: കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടുന്നതില്‍ നിയന്ത്രണം കടുപ്പിച്ച് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. 100- ലധികം രാജ്യങ്ങളിലേക്കാണ് നെറ്റ്ഫ്ലിക്സ് നിയന്ത്രണം വ്യാപിപ്പിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള നെറ്റ്ഫ്ലിക്സ് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ലോകമെമ്പാടുമായി പത്തു കോടിയിലേറെ ആളുകള്‍  പാസ്സ്‌വേര്‍ഡ്‌ പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് കമ്പനിയുടെ പുതിയ നീക്കം. പാസ്സ്‌വേര്‍ഡ്‌  പങ്കുവയ്ക്കുന്ന ഉപയോക്താക്കൾ ക്രിമിനൽ കേസ് അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും കമ്പനി അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ നെറ്റ്ഫ്ലിക്സ് അംഗങ്ങൾക്ക് പ്രൊഫൈൽ പരസ്പരം കൈമാറാന്‍ സാധിക്കും. കൂടാതെ ഉപയോക്താവിന് അവരുടെ സെര്‍ച്ച് ഹിസ്റ്ററിയും ശുപാർശകളും സൂക്ഷിക്കാനുമാകും. പാസ്സ്‌വേര്‍ഡ്‌ പങ്കുവെക്കല്‍ നിയന്ത്രിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പരമാവധി പേരെ കൊണ്ട് നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു വീട്ടിലുള്ളവര്‍ക്ക് ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എന്നതാണ് പുതിയ രീതി. ഏപ്രിലില്‍ നെറ്റ്ഫ്ലിക്സിന്റെ വരിക്കാരുടെ എണ്ണം ഏകദേശം 23.25 കോടിയോളം എത്തിയതായി കമ്പനി അറിയിച്ചിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More