കൊച്ചി: പെരുന്നാള്‍ പടമായി തിയേറ്ററിലെത്തിയ സുലൈഖ മന്‍സില്‍' ഒ ടി ടിയിലേക്ക്. മേയ് 30 ഹോട്ട് സ്റ്റാറില്‍ സിനിമ സ്ട്രീമിംഗ് ആരംഭിക്കും. മലബാറിലെ ഒരു മുസ്ലിം വീട്ടില്‍ നടക്കുന്ന കല്യാണവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ലുക്മാന് അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്ററിനും ട്രൈലറിനുമെല്ലാം മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ഏപ്രില്‍ 21-നാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷക പ്രീതി നേടാന്‍ സാധിച്ചിരുന്നു. സെഞ്ച്വറി ഫിലിംസ് കേരളത്തിലെ തിയറ്ററുകളിൽ എത്തിച്ച സുലൈഖാ മൻസിലിന്റെ നിര്‍മ്മാണം ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ്. അഷറഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്തത്. മലബാർ മേഖകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം കേരളത്തിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ ആണ് സ്വന്തമാക്കിയത്.