ധോണിയുടെ കാല്‍മുട്ടിന് പരിക്ക്; വിദഗ്ദ ചികിത്സക്കായി മുംബൈയിലേക്ക്

Web Desk 4 months ago

ഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഐ പി എല്‍ കിരീടം നേടിയതിന് പിന്നാലെ ക്യാപ്റ്റന്‍ ധോണി വിദഗ്ദ ചികിത്സക്കായി മുംബൈയിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്‌. കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരമായതോടെ താരം മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ ചികിത്സ തേടുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.  ഐ പി എല്‍ മത്സരത്തിനിടയില്‍ കാല്‍ മുട്ടിനേറ്റ പരിക്ക് അവഗണിച്ചുകൊണ്ടാണ് ധോണി മത്സരം പൂര്‍ത്തിയാക്കിയത്. മത്സരത്തിനിടെ റണ്‍സ് ഓടി എടുക്കാന്‍ താരം ബുദ്ധിമുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

'ധോണി ഡോ. പദ്രിവാളിനെ കാണാന്‍ പോയി. അടുത്ത സീസണിന് മുന്‍പായി സുഖം പ്രാപിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ അദ്ദേഹം ഒരുങ്ങുകയാണ്,’ എന്ന് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. നേരത്തെ കാല്‍മുട്ടിന്റെ സംരക്ഷണത്തിനായി അദ്ദേഹം ഗാര്‍ഡും സ്ട്രാപ്പും ധരിച്ചിരുന്നു. അടുത്ത സീസണിലും ടീമിനൊപ്പമുണ്ടാകുമെന്ന് ധോണി ആരാധകരോട് പറഞ്ഞിരുന്നു. എന്നാല്‍ കാല്‍മുട്ടിലെ പരിക്ക് പൂര്‍ണമായും ഭേദമായെങ്കില്‍ മാത്രമേ താരത്തിന് വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിക്കുകയുള്ളൂ.

ധോണിയുടെ കീഴില്‍ അഞ്ച് തവണയാണ് ചെന്നൈ കപ്പ്‌ നേടിയത്. ആവേശകരമായ മത്സരത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഇത്തവണ കപ്പുയര്‍ത്തിയത്. 

Contact the author

Web Desk

Recent Posts

Sports Desk 1 month ago
News

ഉത്തേജക മരുന്ന് ഉപയോഗം; അത്‌ലറ്റ് ദ്യുതി ചന്ദിന് നാലുവര്‍ഷം വിലക്ക്

More
More
Sports Desk 3 months ago
News

അടുത്ത സീസണിലും പി എസ്ജിക്കായി കളിക്കും - എംബാപ്പെ

More
More
Sports Desk 3 months ago
News

ഇനി അധിക നാള്‍ കളിക്കില്ല; വിരമിച്ച ശേഷം ഫുട്ബോള്‍ ക്ലബ് ഉടമയാകും - റൊണാള്‍ഡോ

More
More
Sports Desk 3 months ago
News

പണം ആയിരുന്നു ലക്ഷ്യമെങ്കില്‍ സൌദിയിലേക്ക് പോകുമായിരുന്നു - മെസ്സി

More
More
Sports Desk 3 months ago
News

മെസി അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയിലേക്ക്

More
More
Sports Desk 4 months ago
News

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസ്സി പി എസ് ജി വിടുന്നു

More
More