കൊച്ചി: മലയാളത്തിന്റെ യുവനടന് പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്. കജോൾ ആണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കാശ്മീര്‍ തീവ്രവാദത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിന് ശേഷമാണ് കാജോളും കരോണ്‍ ജോഹറും വീണ്ടും ഒന്നിക്കുന്നത്.
അതേസമയം, ബഡേ മിയാൻ ചോട്ടേ മിയാൻ' എന്ന ബോളിവുഡ് ചിത്രവും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താനും 'ബഡേ മിയാൻ ചോട്ടേ മിയാനി'ൽ ഭാഗമാകുന്നുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചത്. ഒപ്പം ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരുന്നു. കബീർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
അയ്യ, ഔറംഗസേബ്, നാം ഷബന എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ച മറ്റ് ബോളിവുഡ് ചിത്രങ്ങള്‍. അക്ഷയ് കുമാര്‍ നായകനായി എത്തിയ സെല്‍ഫി എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് പൃഥ്വിരാജ്.