യൂട്യൂബില്‍ നിന്നും ഇനി എളുപ്പത്തില്‍ പണം നേടാം; മോണിറ്റിസേഷന്‍ നിയമങ്ങളില്‍ മാറ്റം

ഡല്‍ഹി: യൂട്യൂബ് മോണിറ്റിസേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തി കമ്പനി. പുതിയ പോളിസി അനുസരിച്ച് യൂട്യൂബ് വഴി വരുമാനം നേടാന്‍ കുറച്ചുകൂടി എളുപ്പമാകും. ഇനി മുതല്‍ 500 സബ്സ്‌ക്രൈബര്‍മാരായാല്‍ യൂട്യൂബില്‍ നിന്നും വരുമാനം ലഭിച്ച് തുടങ്ങും. ഇതുവരെ 1000 സബ്‌സ്‌ക്രൈബേഴ്‌സ് ആയിരുന്നു വേണ്ടിയിരുന്നത്. ഒപ്പം വാച്ച്അവറിലും ഷോര്‍ട്ട്സിന്റെ വ്യൂസിലും കമ്പനി ഇളവ് വരുത്തിയിട്ടുണ്ട്. പണം ലഭിച്ചു തുടങ്ങാന്‍ ഇനി 4000 വാച്ച്അവര്‍ വേണ്ട പകരം 3000 വാച്ച് അവര്‍ മാത്രം ഉണ്ടായല്‍ മതി. യൂട്യൂബ് ഷോര്‍ട്ട്സിന്റെ വ്യൂസ് 10 മില്യണില്‍ നിന്ന് 3 മില്യണായിട്ടാണ് കുറച്ചിരിക്കുന്നത്.

നിലവില്‍ യുഎസ്, യുകെ, കാനഡ എന്നീ രാജ്യങ്ങളിലാണ് ഇളവുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇളവുകൾ വൈകാതെ ഇന്ത്യയിലും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. പക്ഷെ യൂട്യൂബ് വീഡിയോകളുടെയും, ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് കാണിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നൊരു ഇളവ് യൂട്യൂബ് നല്‍കുമോ എന്ന സംശയവും നിലവിലുണ്ട്. സൂപ്പർ താങ്ക്സ്, സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ തുടങ്ങിയ അധിക സേവനങ്ങളും ചാനല്‍ അംഗത്വം പോലുള്ള സബ്സ്‌ക്രിപ്ഷന്‍ ടൂളുകളിലേക്കും ഇനി എളുപ്പത്തിൽ കടക്കാനാവും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More