ത്രെഡ്​സ് എത്തി; ആദ്യ മണിക്കൂറുകളില്‍തന്നെ ഒരു കോടിയില്‍ പരം ഡൗൺലോഡ്സ്

ട്വിറ്ററിന്റെ പ്രധാന എതിരാളിയായി ത്രെഡ്‌സ് ആപ്പ് അവതരിപ്പിച്ച് മെറ്റ. ആദ്യ ഏഴ് മണിക്കൂറിനുള്ളിൽ ഒരു കോടിയിലധികം പേര്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തതായി സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞു. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറുമെന്നും, താമസിയാതെ 1 ബില്ല്യന്‍ ഉപയോക്താക്കളെ ലഭിക്കുമെന്നും സുക്കർബർഗ് പ്രത്യാശ പ്രകടിപ്പിച്ചു. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡാണ് ആപ്പിന്റെ പ്രത്യേകത. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിസന്ധി നേരിടുന്ന ട്വിറ്ററിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന അവസരം നോക്കിയാണ്  ഇൻസ്റ്റഗ്രാം ത്രെഡ്സ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ട്വിറ്ററിനെ സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്ക് ഏറ്റെടുത്തതുമുതല്‍ ജനകീയമല്ലാത്ത നിരവധി മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവരുന്നത്. അതിനെതിരെ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും സൈബര്‍ സ്പേസില്‍ വലിയ പ്രതിഷേധം ഉയരുന്നുമുണ്ട്. 

നേരത്തെ ട്വിറ്ററുമായി മത്സരിക്കാൻ മാസ്റ്റഡൺ, ട്രംപിന്റെ ദി ട്രൂത്ത് പോലുള്ള പ്ലാറ്റ്‌ഫോമുകൾ രംഗത്ത് വന്നിരുന്നു. കൂടാതെ ട്വിറ്റർ സഹസ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസിയും ബ്ലൂ സ്‌കൈ എന്ന പേരിൽ ട്വിറ്ററിന്റെ എതിരാളിയെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ത്രെഡ്സിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത മറ്റൊരു ആപ്പിനും ലഭിച്ചിട്ടില്ല. 

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More