'മത്സരം നല്ലതാണ്, വഞ്ചനയല്ല'; ത്രെഡ്സ് ട്വിറ്ററിന്‍റെ കോപ്പിയെന്ന് മസ്ക് - വക്കീല്‍ നോട്ടീസ് അയച്ചു

പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ആയ ത്രെഡ്സിനെതിരെ ട്വിറ്റര്‍ മേധാവി എലോൺ മസ്‌ക്. ത്രെഡ്സ് ട്വിറ്ററിന്‍റെ കോപ്പിയാണെന്നാണ് മസ്കിന്‍റെ വാദം. ത്രെഡ്സ് ഇറങ്ങിയപ്പോള്‍തന്നെ Cntrl C V (കോപ്പി പേസ്റ്റ്) എന്ന കീബോര്‍ഡ് അക്ഷരങ്ങളാണ് മസ്‌ക് പങ്കുവെച്ചത്. മത്സരം നല്ലതാണ്, വഞ്ചനയല്ല എന്ന് അദ്ദേഹം  വീണ്ടും ട്വീറ്റ് ചെയ്തു. അതിനിടെ, ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് എലോൺ മസ്‌കിന്‍റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് കത്തെഴുതി. ട്വിറ്റര്‍ പുറത്താക്കിയ, അവരുടെ വ്യാപാര രഹസ്യങ്ങള്‍ അറിയുന്ന ഡസൻ കണക്കിന് ജീവനക്കാരാണ് മെറ്റയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു. എന്നാല്‍, ത്രെഡ്സ് എഞ്ചിനീയറിംഗ് ടീമിലെ ഒരാള്‍ പോലും മുന്‍പ് ട്വിറ്ററില്‍ ജോലി ചെയ്തവരല്ലെന്ന് മെറ്റയുടെ വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞു.

ഒറ്റനോട്ടത്തിൽ ട്വിറ്റർ ആണെന്നു തോന്നിക്കുന്ന ത്രെഡ്സ് ആപ്പ്, ശൈലിയിലും പ്രവർത്തനത്തിലുമെല്ലാം  ട്വിറ്ററിന്റെ അനുകരണമാണെന്നേ തോന്നൂ. ട്വിറ്റർ പോസ്റ്റിനെ ട്വീറ്റ് എന്നു വിളിക്കുമ്പോൾ ത്രെഡ്സിലെ ഓരോ പോസ്റ്റും ഓരോ ത്രെഡ് ആണ്. ട്വിറ്ററിന് സമാനമായ ഡാഷ്‌ബോര്‍ഡാണ് ത്രെഡ്‌സിന്. എന്നാല്‍ അതിനുപിന്നിലെ കോഡിംഗ് അടക്കമുള്ളവ പരിശോധിച്ചാല്‍ മാത്രമേ കോപ്പി പേസ്റ്റ് ആണോ എന്ന് വ്യക്തമാകൂ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അവതരിപ്പിച്ച് 16 മണിക്കൂറിനുള്ളിൽ 3 കോടിയോളം ഉപയോക്താക്കളെന്ന ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ത്രെഡ്സ് ആപ്പ്. അല്ലെങ്കിൽത്തന്നെ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിനു ത്രെഡ്സ് വലിയ ഭീഷണി ആയിരിക്കുകയാണ്. 2006 ൽ പ്രവർത്തനമാരംഭിച്ച ട്വിറ്ററിൽ 35 കോടി ഉപയോക്താക്കളാണുള്ളത്. 200 കോടി ഉപയോക്താക്കളുള്ള ഇൻസ്റ്റഗ്രാമില്‍നിന്ന് നേരിട്ടു പ്രവേശിക്കാമെന്നതാണ് ത്രെഡ്സിന്റെ വളർച്ചാ സാധ്യതയായി കണക്കാക്കുന്നത്. 

ഇലോണ്‍ മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്ററില്‍ ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ മാറ്റങ്ങളില്‍ പരമ്പരാഗത ട്വിറ്റര്‍ ഉപഭോക്താക്കള്‍ പലരും നിരാശരാണ്. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ എക്കാലത്തേയും ശക്തനായ എതിരാളിയായ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനത്തില്‍ നിന്ന് ട്വിറ്ററിന് സമാനമായ മറ്റൊരു ആപ്പ് എത്തിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More