വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

എത്ര ക്ലാരിറ്റിയുളള ഫോട്ടോ ആയാലും വാട്ട്‌സാപ്പിലൂടെ അയക്കുമ്പോള്‍ കംപ്രഷന്‍ മൂലം ക്ലാരിറ്റി കുറയാറുണ്ട്. അതുകൊണ്ട് ചിത്രത്തിന്റെ ക്ലാരിറ്റി കുറയാതിരിക്കാന്‍ മിക്കവരും ഡോക്യുമെന്റ് ഫോര്‍മാറ്റിലാണ് അവ അയച്ചിരുന്നത്. എന്നാല്‍ വാട്ട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് പ്രകാരം ഇനി എച്ച്ഡി ഓപ്ഷനോടുകൂടി ക്ലാരിറ്റി ഒട്ടും നഷ്ടമാകാതെ നമുക്ക് ഫോട്ടോകളും വീഡിയോകളും അയക്കാനാവും. HD അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് റെസൊല്യൂഷനില്‍ നമുക്ക് ചിത്രങ്ങള്‍ അയക്കാനാവും. ക്രോപ്പ് ടൂളിനടുത്താണ് ഈ ഓപ്ഷനുളളത്. 

ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൂടുമ്പോള്‍ ചിത്രം സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയില്‍ നിര്‍ത്തണോ അതോ എച്ച് ഡി ഫോര്‍മാറ്റിലേക്ക് മാറ്റണോ എന്ന് നമുക്ക് തീരുമാനിക്കാന്‍ സാധിക്കും. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനോടു കൂടിയാണ് പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുളളത്. 

എങ്ങനെ ചിത്രം എച്ച് ടി ആയി അയക്കാം

 1: വാട്ട്‌സാപ്പ് തുറക്കുക

2: ഫോട്ടോ ഷെയര്‍ ചെയ്യുന്ന ബട്ടണ്‍, അല്ലെങ്കില്‍ ക്യാമറ ബട്ടന്‍ അമര്‍ത്തുക

3: അയക്കാനുളള ഫോട്ടോ സെലക്ട് ചെയ്തതിനുശേഷം സ്‌ക്രീനിന് മുകളില്‍ കാണുന്ന എച്ച്ഡി എന്ന ഓപ്ഷന്‍ അമര്‍ത്തുക

5: ഇഷ്ടാനുസരണം HD ക്വാളിറ്റി അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി തെരഞ്ഞെടുക്കുക. സെന്റ് ബട്ടന്‍ അമര്‍ത്തുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 2 months ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 3 months ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
Web Desk 3 months ago
Technology

കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

More
More
National Desk 3 months ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 4 months ago
Technology

ഓൺലൈനില്‍ പണം പോയാല്‍ പരിഭ്രാന്തരാകേണ്ട; തിരിച്ചുപിടിക്കാന്‍ മാര്‍ഗ്ഗമുണ്ട്

More
More