കൗണ്ട് ഡൗണ്‍ തുടങ്ങി; ആദിത്യ എൽ 1 വിക്ഷേപണം നാളെ

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഉപഗ്രഹവുമായി രണ്ടാം വിക്ഷേപണത്തറയിലെത്തിച്ച പിഎസ്എല്‍വി സി-57 റോക്കറ്റ് നാളെ രാവിലെ 11.50 നാണ് വിക്ഷേപിക്കുക. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള എൽ 1 (സൂര്യൻ-ഭൂമി ലഗ്രാൻജിയൻ പോയിന്റ്) ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പേടകത്തെ വിന്യസിക്കുക. വിക്ഷേപണ ശേഷം 125 ദിവസമെടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.

സൂര്യൻറെ ഫോട്ടോസ്ഫിയർ , ക്രോമോസ്ഫിയർ , കൊറോണ എന്നിവയെക്കുറിച്ചും , സൂര്യനും ഭൂമിക്കും ഇടയിൽ ഉപഗ്രഹത്തെ സ്ഥാപിക്കുന്ന  ലെഗ്രഞ്ച് പോയിന്റ് ഒന്നിനെക്കുറിച്ചും പഠിക്കുകയാണ് ആദിത്യ എല്‍ 1 -ന്‍റെ ലക്ഷ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദിത്യ എൽ 1 ഭൂമിയിലേക്ക് കൂടുതൽ ഡാറ്റകൾ അയക്കുന്നതോടെ സൂര്യന്റെ വർത്തമാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിറ്റാണ്ടുകളിലും നൂറ്റാണ്ടുകളിലും ഭൂമിയിൽ സംഭവിക്കാവുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുന്നതിൽ ഈ ഡേറ്റ പ്രധാന പങ്ക് വഹിക്കും.

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Technology

എന്തുകൊണ്ടാണ് ഐഫോണിന് ഇന്ത്യയില്‍ ഇത്രയും വില വരുന്നത്?

More
More
Web Desk 1 week ago
Technology

ഫോട്ടോലാബ് സെറ്റാണ്, പക്ഷെ അത്ര സെയ്ഫല്ല

More
More
Web Desk 1 month ago
Technology

ഇന്ത്യയുടെ ആദ്യ സൂര്യപഠന ദൗത്യം 'ആദിത്യ എൽ 1' വിക്ഷേപിച്ചു

More
More
National Desk 1 month ago
Technology

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ-1 അടുത്ത മാസം വിക്ഷേപിക്കുമെന്ന് ഇസ്രൊ

More
More
Web Desk 1 month ago
Technology

വാട്ട്‌സാപ്പില്‍ ഇനി ചിത്രങ്ങളും വീഡിയോകളും HD ക്വാളിറ്റിയില്‍ അയക്കാം

More
More
Web Desk 2 months ago
Technology

ഓൺലൈനില്‍ പണം പോയാല്‍ പരിഭ്രാന്തരാകേണ്ട; തിരിച്ചുപിടിക്കാന്‍ മാര്‍ഗ്ഗമുണ്ട്

More
More