കൊവിഡ് പരിശോധനാ മാർ​ഗനിർദ്ദേശത്തിൽ മാറ്റം വരുത്തി ഐസിഎംആർ

 കൊവിഡ് പരിശോധനാാ മാർ​ഗനിർദ്ദേശത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രാജ്യത്തെ കൊവിഡ് പരിശോധനകൾ കൂട്ടുന്നതിന്റെ ഭാ​ഗമായാണ് മാർ​ഗനിർദ്ദേശത്തിൽ മാറ്റം വരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം ഒരുലക്ഷത്തിന് മേൽ പരിശോധനകൾ നടക്കുന്നുണ്ട്. രാജ്യത്ത് ആകെ 32 ലക്ഷത്തിലധികം പരിശോധനകളാണ് ആകെ നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നേകാൽ ലക്ഷം പരിശോധനകൾ നടത്തിയെന്ന് ഐസിഎംആർ വ്യക്തമാക്കി. സെന്റിനിൽ സർവൈലൻസിൽ കൂടുതൽ മേഖകലകളെ ഉൾപ്പെടുത്താൻ ഐസിഎംആർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രോ​ഗ സാധ്യതയുള്ളവരിലേക്ക് കൂടുതൽ പരിശോധന എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്വകാര്യ ലാബുകളിൽ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഐസിഎംആർ ആവശ്യപ്പെട്ടിരുന്നു. 17 ശതമാനം പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സ്വകാര്യ ലാബുകളിലെ പരിശോധനയിലാണ്. സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധനാ നിരക്ക് സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കമാമെന്ന് ഐസിഎംആർ അറിയിച്ചു. സംസ്ഥാന സർക്കാറുകൾ സ്വകാര്യ ലാബുകളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More