മഞ്ചേരിയിലെ കുഞ്ഞ് മരിച്ചത് ചികിത്സ ലഭിക്കാതെ; കൊവിഡ്‌ മൂലമെന്ന വാദം തെറ്റെന്ന് മാതാപിതാക്കള്‍

മഞ്ചേരി പയ്യനാട് സ്വദേശിയുടെ 4 മാസം പ്രായമുള്ള മകള്‍ മരിച്ചത് കൊവിഡ്‌ മൂലമല്ലെന്ന് മാതാപിതാക്കള്‍. ന്യുമോണിയയും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്ന കുഞ്ഞിന് കൃത്യമായ ചികിത്സ ലഭിക്കാതെയാണ്‌ മരിച്ചതെന്ന് പിതാവ് അഷ്റഫും മാതാവ് ആഷിഫയും ആരോപിച്ചു.

കുഞ്ഞിന് കൊവിഡ്‌ ബാധിച്ചെന്ന കണ്ടെത്തല്‍ സാംപിള്‍ പരിശോധനയില്‍ ഉണ്ടായ പിഴവാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ആദ്യം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലും, മരണത്തിനു ശേഷം നടത്തിയ ‌പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു. മാത്രവുമല്ല, കുഞ്ഞിന് എവിടെനിന്നാണ് കൊവിഡ്‌ ബാധിച്ചത് എന്നതു സംബന്ധിച്ച് യാതൊരു വിവരവുമില്ല. കുഞ്ഞിനെ പരിചരിച്ച മാതാവിനോ അടുത്ത ബന്ധുക്കള്‍ക്കോ കൊവിഡ്‌ ഇല്ല. 33 ബന്ധുക്കളുടെ സ്രവം പരിഷിധിച്ചിട്ടും ആര്‍ക്കും കൊവിഡ്‌ കണ്ടെത്തിയിട്ടില്ലെന്നും അവര്‍ പറയുന്നു.

കുഞ്ഞിന്‍റെ പരിശോധനാ ഫലങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും, പിഴവ് മറച്ചുവക്കാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വെണമെന്നാണ് അവരുടെ ആവശ്യം. ഏപ്രില്‍ 21-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേഷിപ്പിച്ച കുഞ്ഞിന് തൊട്ടടുത്ത ദിവസംതന്നെ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. 24-നാണ് കുഞ്ഞ് മരിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More